ക്വിക്ക് ലിങ്ക്
Adarsh 15 Month Term Deposite

എ-15 ടേം ഡിപ്പോസിറ്റ് പ്രോഡക്റ്റ്

ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് അംഗങ്ങള്‍ക്ക് മാത്രം എക്സ്ക്ലൂസീവ് ആയി ലഭ്യമായതാണ് എ-15 ടേം ഡിപ്പോസിറ്റ് പ്രോഡക്റ്റ്. ഗംഭീരമായ ടേം ഡിപ്പോസിറ്റ് പലിശ നിരക്കുകള്‍ സഹിതം, എ-15 നിങ്ങള്‍ക്ക് നല്‍കുന്നത് 5000 രൂപയുടെ ഓരോ നിക്ഷേപത്തിനും 15 മാസം കഴിഞ്ഞ് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 5825 രൂപയാണ്.

ഉല്‍പന്നത്തിന്‍റെ തരംടേം ഡിപ്പോസിറ്റ്
അര്‍ഹതഅപേക്ഷകന്‍ ഈ സൊസൈറ്റി അംഗം ആയിരിക്കണം
ചുരുങ്ങിയ ഡിപ്പോസിറ്റ് തുക5,000 രൂപയും തുടര്‍ന്നങ്ങോട്ട് 200 രൂപയുടെ ഗുണിതങ്ങളും
മച്യൂരിറ്റി മൂല്യംനിക്ഷേപിച്ച ഓരോ 5000 രൂപയ്ക്കും 5825 രൂപ
കാലയളവ്15 മാസം
പ്രീമച്വര്‍ പേയ്മെന്‍റ് സൗകര്യംലഭ്യമല്ല
നോമിനേഷന്‍ സൗകര്യംലഭ്യം
വായ്പാ സൗകര്യംനിക്ഷേപിച്ചിരിക്കുന്ന തുകയുടെ പരമാവധി 60 % വരെ. സൊസൈറ്റിയുടെ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായി പലിശ നിരക്ക് ബാധകം.

* 2018 ജൂലൈ 01 മുതല്‍ പ്രാബല്യത്തില്‍

പതിവായി ഉന്നയിക്കുന്ന ചോദ്യങ്ങള്‍:

എത്രയാണ് എ-15 ഡിപ്പോസിറ്റ് സ്കീമിന്‍റെ കാലയളവ്?

15 മാസമാണ് എ-15 ഡിപ്പോസിറ്റ് സ്കീമിന്‍റെ കാലയളവ്.

എത്രയാണ് എ-15-ല്‍ നിക്ഷേപിക്കാവുന്ന ചുരുങ്ങിയ തുക?

എ-15-ല്‍ നിക്ഷേപിക്കാവുന്ന ചുരുങ്ങിയ തുക 5000 രൂപയാണ്. അതിനു മുകളില്‍ 200 രൂപയുടെ ഗുണിതങ്ങളും ഒരാള്‍ക്ക് ഈ പ്രോഡക്റ്റില്‍ നിക്ഷേപിക്കാം.

എ-15-ല്‍ പ്രീമച്യൂരിറ്റി സൗകര്യം ഉണ്ടോ?

ഇല്ല! ഈ ഉല്‍പന്നത്തില്‍ പ്രീമച്യൂരിറ്റി അനുവദനീയമല്ല.

എ-15-ല്‍ എന്തെങ്കിലും വായ്പാ സൗകര്യം ഉണ്ടോ?

ഉണ്ട്! എ-15-ല്‍ വായ്പാ സൗകര്യം ലഭ്യമാണ്. എ-15-ല്‍ നിക്ഷേപിച്ചിരിക്കുന്ന തുകയുടെ പരമാവധി 60% വരെ അംഗങ്ങള്‍ക്ക് ലഭ്യമാക്കാം. സൊസൈറ്റിയുടെ നിയമങ്ങള്‍ക്ക് അനുസൃതമായി പലിശ നിരക്ക് ബാധകമായിരിക്കും.

ഉയര്‍ന്ന ടേം ഡിപ്പോസിറ്റ് പലിശ നിരക്കുകള്‍

ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് വാഗ്ദാനം ചെയ്യുന്ന സുപ്രധാന മറ്റ് സാമ്പത്തിക ഉല്‍പന്നങ്ങള്‍ക്കു പുറമേ ആദര്‍ശ് സൊസൈറ്റി അംഗങ്ങള്‍ക്ക് മാത്രമായി ഒരുക്കിയ വിവിധ തരം ഉല്‍പന്നങ്ങളും ലഭ്യമാണ്. അതില്‍ ഏറ്റവും മികച്ച ടെം ഡിപ്പോസിറ്റ് ആണ് എ-15. ഇത് 15 മാസം എന്ന ഹ്രസ്വമായ കാലയളവില്‍ നിങ്ങള്‍ക്ക് നിക്ഷേപം നടത്താന്‍ അനുവദിക്കുന്നു. നിക്ഷേപിക്കാവുന്ന ഏറ്റവും ചുരുങ്ങിയ തുക 5000 രൂപയാണ്, അതിനു ശേഷം നിങ്ങള്‍ക്ക് 200 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം നടത്താം.

നിങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് പരമാവധി ആദായം ഉറപ്പാക്കുകയാണ് ആദര്‍ശില്‍ ഞങ്ങള്‍. അതിനാല്‍ തന്നെ ഏറ്റവും മികച്ച ടേം ഡിപ്പോസിറ്റ് പലിശ നിരക്ക് നിങ്ങള്‍ക്ക് നല്‍കുന്നതിലപ്പുറം മറ്റെന്താണ് നല്‍കാന്‍ കഴിയുക? അതെ എ-15 ടേം ഡിപ്പോസിറ്റ് സ്കീം ഏകദേശം 10.98% എന്ന (ത്രൈമാസം കണക്കാക്കുന്നത്) ഏറ്റവും ഉയര്‍ന്ന ടേം ഡിപ്പോസിറ്റ് പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. അതിനാല്‍ എ-15 ടേം ഡിപ്പോസിറ്റ് സ്കീമില്‍ നിക്ഷേപിച്ച് സുരക്ഷിതമായ ആദായം, നോമിനേഷന്‍ സൗകര്യം, വായ്പാ സൗകര്യം എന്നിങ്ങനെയുള്ള നേട്ടങ്ങളും സ്വന്തമാക്കൂ. ഈ ടേം ഡിപ്പോസിറ്റില്‍ നിക്ഷേപിക്കാന്‍, നിങ്ങളുടെ തൊട്ടടുത്ത ആദര്‍ശ് ശാഖ സന്ദര്‍ശിക്കുകയോ ഓണ്‍ലൈനില്‍ ഒരു അന്വേഷണം നടത്തുകയോ ചെയ്യുക!

ബാധ്യതാ നിരാകരണം: ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്‍റെ എല്ലാ ഉല്‍പന്നങ്ങളും സേവനങ്ങളും ഈ സൊസൈറ്റിയുടെ അംഗങ്ങള്‍ക്ക് മാത്രമാണ് ലഭ്യം.

ഇപ്പോള്‍ എ-15-നെക്കുറിച്ച് അന്വേഷിക്കൂ

Name
Email
Phone no
Message

© Copyright - Adarsh Credit. 2018 All rights reserved. Designed and developed by Communication Crafts.