ക്വിക്ക് ലിങ്ക്

A-3 ഡിപ്പോസിറ്റ് സ്കീം ഉല്‍പന്നം

ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്‍റെ അംഗങ്ങള്‍ക്കായി A-3 ഡിപ്പോസിറ്റ് സ്കീം ഉല്‍പന്നം ലഭ്യമാണ്. 3 വര്‍ഷത്തെ മച്യൂരിറ്റി കാലയളവില്‍ അംഗങ്ങള്‍ക്ക് നിക്ഷേപ തുകയുടെ ഒന്നര മടങ്ങ് നേടാന്‍ അര്‍ഹത ഉണ്ടായിരിക്കും.

ഉല്‍പന്നത്തിന്‍റെ തരംടേം ഡിപ്പോസിറ്റ്
അര്‍ഹതഅപേക്ഷകര്‍ ഈ സൊസൈറ്റിയുടെ അംഗം ആയിരിക്കണം
ചുരുങ്ങിയ നിക്ഷേപ തുക500 രൂപ അതിനു മുകളില്‍ 100 രൂപയുടെ ഗുണിതങ്ങള്‍
മച്യൂരിറ്റി മൂല്യംനിക്ഷേപ തുകയുടെ ഒന്നര മടങ്ങ്
കാലയളവ്3 വര്‍ഷം
നിക്ഷേപ തുകയിന്മേല്‍ വായ്പ60% വരെ ലഭ്യമായേക്കും
കാലാവധി പൂര്‍ത്തിയാകും മുമ്പ് പിന്‍വലിക്കാനുള്ള സൗകര്യം1 വര്‍ഷം വരെ ലഭ്യമല്ല
ഒരു വര്‍ഷം പൂര്‍ത്തിയായിക്കഴിഞ്ഞ്, സൊസൈറ്റിയുടെ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായി ലഭ്യം
നോമിനേഷന്‍ സൗകര്യംലഭ്യം

16/7/2018 മുതല്‍ പ്രാബല്യത്തില്‍

പതിവായി ഉന്നയിക്കുന്ന ചോദ്യങ്ങള്‍

എത്രയാണ് A-3 ഡിപ്പോസിറ്റ് സ്കീമിന്‍റെ കാലയളവ്?

36 മാസമാണ് A-3 ഡിപ്പോസിറ്റ് സ്കീമിന്‍റെ കാലയളവ്

എത്രയാണ് A-3-ലെ ചുരുങ്ങിയ നിക്ഷേപ തുക?

500 രൂപയാണ് A-3-ലെ ചുരുങ്ങിയ നിക്ഷേപ തുക, അതിനെ തുടര്‍ന്ന്‍ 100 രൂപയുടെ ഗുണിതങ്ങള്‍ ഈ ഉല്‍പന്നത്തില്‍ ഒരാള്‍ക്ക് നിക്ഷേപിക്കാം.

A-3-ല്‍ പ്രീമച്വര്‍ സൗകര്യം ഉണ്ടോ?

1 വര്‍ഷം വരെ A-3-ല്‍ പ്രീമച്വര്‍ സൗകര്യം ലഭ്യമല്ല. ഒരു വര്‍ഷം പൂര്‍ത്തിയായിക്കഴിയുമ്പോള്‍, സൊസൈറ്റിയുടെ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായി പ്രീമച്വര്‍ സൗകര്യം ലഭ്യമായിരിക്കും.

A-3-ല്‍ എന്തെങ്കിലും വായ്പാ സൗകര്യം ഉണ്ടോ?

ഉണ്ട്! A-3-ല്‍ വായ്പാ സൗകര്യം ലഭ്യമാണ്. A-3-ല്‍ നിക്ഷേപിച്ച തുകയുടെ പരാമാവധി 60% വരെ അംഗങ്ങള്‍ക്ക് വായ്പയായി എടുക്കാം.

ഉയര്‍ന്ന പലിശ നിരക്കുകള്‍ നേടാന്‍ A-3 ഡിപ്പോസിറ്റ് സ്കീം

അങ്ങേയറ്റം ആദായകരമായ സാമ്പത്തിക ഉല്‍പന്നങ്ങളുടെയും നിക്ഷേപ സ്കീമുകളുടെയും കാര്യം വരുമ്പോള്‍ അംഗങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഒരിക്കലും പരാജയപ്പെടാറില്ല. അതിനാല്‍ തന്നെയാണ് ഇത്തവണ നിങ്ങള്‍ക്കായി ആദര്‍ശ് ക്രെഡിറ്റ് A-3 ഡിപ്പോസിറ്റ് സ്കീം അവതരിപ്പിക്കുന്നത്. ഈ സ്കീമില്‍ നിങ്ങള്‍ക്ക് ചുരുങ്ങിയത്‌ 500 രൂപയും അതിനു മുകളില്‍ 100 രൂപയുടെ ഗുണിതങ്ങളും 3 വര്‍ഷക്കാലം നിക്ഷേപിക്കാം.

ആദര്‍ശ് ക്രെഡിറ്റില്‍ അംഗങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന ആദായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ രൂപകല്‍പന ചെയ്തിട്ടുള്ളതാണ് ഞങ്ങളുടെ എല്ലാ സാമ്പത്തിക ഉല്‍പന്നങ്ങളും. A-3-യും അത്തരത്തില്‍ ഒന്നു തന്നെയാണ്. ഇതില്‍ 3 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ നിക്ഷേപ തുകയുടെ ഒന്നര മടങ്ങ് നിക്ഷേപകര്‍ക്ക് ലഭിക്കും. അതിനാല്‍, കൂടുതലൊന്നും ആലോചിച്ചു നില്‍ക്കാതെ, ഇന്നു തന്നെ നിങ്ങളുടെ തൊട്ടടുത്ത ശാഖ സന്ദര്‍ശിച്ച് ഈ ഓഫര്‍ സ്വന്തമാക്കുകയും ആനുകൂല്യങ്ങള്‍ നിങ്ങളുടെ സമ്പാദ്യമാക്കി മാറ്റുകയും ചെയ്യൂ

ബാധ്യതാ നിരാകരണം: ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിലെ അംഗങ്ങള്‍ക്ക് മാത്രമാണ് സൊസൈറ്റിയുടെ ഉല്‍പന്നങ്ങളും സേവനങ്ങളും ലഭ്യം.

A-3-യെക്കുറിച്ച് ഇപ്പോള്‍ അന്വേഷിക്കൂ

Name
Email
Phone no
Message

© Copyright - Adarsh Credit. 2018 All rights reserved. Designed and developed by Communication Crafts.