ക്വിക്ക് ലിങ്ക്
 • Adarsh About Banner

ഒരു യഥാര്‍ത്ഥ ബഹുസംസ്ഥാന സഹകരണ സംഘം

എല്ലാ അര്‍ത്ഥത്തിലും ഒരു യഥാര്‍ത്ഥ വായ്പാ സഹകരണ സംഘമാണ് ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്. ഭൂരിഭാഗവും കാര്‍ഷിക പശ്ചാത്തലത്തില്‍ നിന്നു വരുന്ന രാജസ്ഥാനിലെ തദ്ദേശീയ ജനവിഭാഗത്തിന് സേവനങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ 1999-ലാണ് ആദര്‍ശ് തങ്ങളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. രാജ്യത്തെ ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള ദുര്‍ബല വിഭാഗങ്ങളെ അഭിവൃദ്ധിയിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന ദൌത്യത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ആദര്‍ശ് ഒരിക്കലും ഏറ്റവും പുതിയ സങ്കേതങ്ങളും സാങ്കേതികവിദ്യകളും അന്വേഷിക്കുന്നതിലും ഉപയോഗിക്കുന്നതിലും മടികാണിച്ചിട്ടില്ല. നിര്‍ഭയമായ ഈ സമീപനമാണ് സ്വന്തം മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ച ഇന്ത്യയിലെ ഏക വായ്പാ സഹകരണ സംഘമായി മാറാനും ഞങ്ങളുടെ 99%-ത്തിലധികം ബിസിനസ് ഇടപാടുകള്‍ അതിലൂടെ നടത്താനും ഞങ്ങള്‍ക്ക് ശക്തി പകര്‍ന്നത്.

ഫെബ്രുവരി 2008-ല്‍ ഞങ്ങള്‍ക്ക് കേന്ദ്ര കാര്‍ഷിക മന്ത്രാലയം ബഹുസംസ്ഥാന സഹകരണ സംഘം എന്ന പദവി നല്‍കി. ഞങ്ങളുടെ അംഗങ്ങള്‍ക്ക് സ്വന്തമായതും അവരുടെ നേട്ടങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതുമായ ഒരു പരസ്പര ബന്ധിത സമീപനമാണ് ആദര്‍ശ് കൈക്കൊണ്ടിരിക്കുന്നത്. ശാഖകളുടെ ശൃംഖല ആയാലും അഡ്വൈസര്‍മാരുടെ എണ്ണത്തിലായാലും നിക്ഷേപ സമാഹരണത്തിലായാലും വായ്പാ സഹകരണ മേഖലയില്‍ ഏറ്റവും മുന്‍നിരയിലാണ് ആദര്‍ശിന്‍റെ സ്ഥാപനം. 800-ലധികം ശാഖകളും 2 ദശലക്ഷം അംഗങ്ങളും, 3.7 ലക്ഷം അഡ്വൈസര്‍മാരും ഏതാണ്ട് 8,410 കോടി രൂപയുടെ നിക്ഷേപവും കൊണ്ട് ‘എല്ലാവര്‍ക്കും സാമ്പത്തിക സേവനങ്ങള്‍ എത്തിക്കുന്നതില്‍’ ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന് ശക്തി പകരുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.

ചുക്കാന്‍ പിടിക്കുന്ന നേതൃത്വം

ശ്രീ. മുകേഷ് മോഡി

ശ്രീ. മുകേഷ് മോഡി

സ്ഥാപകന്‍

രാജസ്ഥാനിലും പിന്നീട് ഇന്ത്യ മുഴുവനും വ്യാപിച്ച സഹകരണ പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയതിന്‍റെ കടപ്പാട് ശ്രീ. മുകേഷ് മോഡിക്ക് സ്വന്തം. അദ്ദേഹത്തിന്‍റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിലാണ് ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ബഹു സംസ്ഥാന സഹകരണ സംഘം എന്ന പദവി സ്വന്തമാക്കിയത്.
രാജസ്ഥാനിലെ ഒരു സാധാരണ പട്ടണമായ സിരോഹിയില്‍ ജനിച്ചു വളര്‍ന്ന അദ്ദേഹം റിസര്‍വ് ബാങ്കില്‍ ഒരു ടാസ്ക് ഫോഴ്സ് അംഗമായും നാഷണല്‍ ഫെഡറേഷന്‍ ഓഫ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസിന്‍റെ ദേശീയ വൈസ് പ്രസിഡന്‍റ് ആയും സഹകാര്‍ ഭാരതിയുടെ ദേശീയ സെക്രട്ടറിയായുമൊക്കെ സേവനമനുഷ്ഠിച്ച് തന്‍റെ യഥാര്‍ത്ഥ സ്വപ്നങ്ങളില്‍ ജീവിച്ച വ്യക്തിയാണ്.

ശ്രീ. രാഹുല്‍ മോഡി

ശ്രീ. രാഹുല്‍ മോഡി

മാനേജിങ് ഡയറക്ടര്‍ & സി ഇ ഒ

എസിസിഎസിന്‍റെ ഇന്ത്യ മുഴുവനും ഉള്ള പ്രവര്‍ത്തനങ്ങളുടെയും തന്ത്രപ്രധാനമായ സംരംഭങ്ങളുടെയും മേല്‍നോട്ടം ശ്രീ. രാഹുല്‍ മോഡിക്ക് ആണ്. അച്ഛനില്‍ നിന്ന്‍ കടിഞ്ഞാണ്‍ ഏറ്റുവാങ്ങിയ അദ്ദേഹം ആദര്‍ശിനെ അവിശ്വസനീയമായ വിജയത്തിന്‍റെ പാതയിലേക്ക് നയിച്ചു. ചാര്‍ട്ടേഡ് അക്കൌണ്ടന്‍റ് ആയ ശ്രീ. മോഡി പി എഫ് ഫണ്ടിങ്ങിന്‍റെയും ഇന്‍വെസ്റ്റ്‌മെന്‍റ് ബാങ്കിങ്ങിന്‍റെയും മേഖലകളില്‍ നിരവധി വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യം ഉള്ള വ്യക്തിയാണ്. അതു പോലെ തന്നെ എച്ച്ഡിഎഫ്സി ബാങ്ക്, യെസ് ബാങ്ക് എന്നിങ്ങനെയുള്ള സുപ്രധാന ബാങ്കുകളില്‍ മികവു പുലര്‍ത്തിയ ഇന്‍വെസ്റ്റ്‌മെന്‍റ് ബാങ്കര്‍ കൂടിയായിരുന്നു അദ്ദേഹം.

സോഷ്യല്‍ മീഡിയയില്‍ ശ്രീ. രാഹുല്‍ മോഡിയെ കണക്റ്റ് ചെയ്യാം!

കാഴ്ചപ്പാട്

സഹകരണത്തിന്‍റെ ആത്മാവിലൂടെ അംഗങ്ങളില്‍ സമ്പാദ്യബോധം വളര്‍ത്തി അവരുടെ സാമൂഹികവും സാമ്പത്തികാവുമായ നില ഉയര്‍ത്തുക.

ദൌത്യം

ഉന്നതമായ നിലാവാരങ്ങളില്‍ അംഗങ്ങളെ കേന്ദ്രീകരിച്ചുള്ള സേവനോന്മുഖമായ നടപടിക്രമങ്ങളിലൂടെ സഹകരണ പ്രസ്ഥാനം സ്ഥാപിക്കുകയും അഗ്രഗാമി ആകുകയും ചെയ്തു കൊണ്ട് പുരോഗമന ഇന്ത്യക്കുള്ള വഴി പാകുക.

സുപ്രധാന മൂല്യങ്ങള്‍

 • നിയമപരമായ സുരക്ഷ

 • സമ്പൂര്‍ണ വിശ്വാസ്യതയും സുതാര്യതയും

 • കരുത്തുറ്റ സാങ്കേതിക നിലവാരങ്ങള്‍

 • ഉന്നതമായ പരിശീലന നിലവാരങ്ങള്‍

 • വിശ്വസനീയമായ അഡ്വൈസര്‍ നെറ്റ്‌വര്‍ക്ക്

ഞങ്ങളുടെ പ്രതിബദ്ധത

ജീവനക്കാരെ നിയമിക്കുന്നതിലോ അംഗങ്ങളെ ചേര്‍ക്കുന്നതിലോ മാത്രമല്ല ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും പരിപോഷിപ്പിക്കുന്നതിലും അതിരറ്റ വിശ്വാസമാണ് ഞങ്ങള്‍ പുലര്‍ത്തുന്നത്. ഞങ്ങളുടെ വിശാലമായ കുടുംബത്തിന്‍റെ ഭാഗമാകുന്ന ഒരോരുത്തരെയും പക്ഷപാതങ്ങളൊന്നും ഇല്ലാതെ ഞങ്ങള്‍ മതിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യും. അതിലുപരിയായി, ഞങ്ങള്‍ പവിത്രമായി മുറുകെപ്പിടിക്കുന്ന കീഴ്വഴക്കങ്ങളും നയങ്ങളും പാലിക്കാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്:

Adarsh Rewards based on performance

പെര്‍ഫോമന്‍സ് അടിസ്ഥാനമാക്കി റിവാര്‍ഡുകള്‍ നല്‍കുക

Adarsh Inculcating ownership

ഉടമസ്ഥാവകാശം ബോധ്യപ്പെടുത്തുക

Adarsh Openness in communication

തുറന്ന ആശയവിനിമയം നടത്തുക

Adarsh Training for Career Growth

കരിയര്‍ വളര്‍ച്ചയ്ക്ക് ഉചിതമായ പരിശീലനം നല്‍കുക

Adarsh Responsibility towards society

സമൂഹത്തോട് ഉത്തരവാദിത്തം കാട്ടുക

Adarsh Equality in opportunities

അവസരങ്ങളില്‍ സമത്വം പാലിക്കുക

കോര്‍പറേറ്റ് പങ്കാളികള്‍

ഇന്ത്യയെമ്പാടുമുള്ള ഞങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ വിവിധ മേഖലകള്‍ക്ക് സഹായകമേകാന്‍ ഇന്ത്യയിലേയും വിദേശത്തേയും പ്രമുഖരായ കമ്പനികളുമായി വിവിധ തന്ത്രപ്രധാനമായ പങ്കാളിത്തങ്ങള്‍ ഞങ്ങള്‍ക്ക് ഉണ്ട്. ഈ പങ്കാളിത്തങ്ങള്‍ ഞങ്ങളുടെ ബിസിനസ് പ്ലാറ്റ്ഫോം വിശാലമാക്കുക മാത്രമല്ല സുസ്ഥിരമായ ഭാവിക്കു വേണ്ടിയുള്ള അടിസ്ഥാന ശില പാകുകയും ചെയ്യുന്നുണ്ട്.

800+

ഇന്ത്യയിലുടനീളമുള്ള ശാഖകള്‍

3,70,696

വരെയുള്ള അഡ്വൈസര്‍മാര്‍ (30th Apr, 2018)

20,61,562

വരെയുള്ള അംഗങ്ങള്‍ (30th Apr, 2018)

ശക്തി

സാങ്കേതിക ശക്തി

ഇന്ന്‍ ഇന്ത്യയില്‍ സഹകരണ മേഖലയ്ക്ക് വളരാനും പൊതുജനങ്ങള്‍ക്ക് കാതലായ സാമ്പത്തിക ബദലുകള്‍ നല്‍കാനും അവര്‍ക്ക് കഴിയുന്നത്ര ലാഭകരമായ രീതിയില്‍ കംപ്യൂട്ടിങ്ങ് ആവശ്യകതകള്‍ പിന്തുണയ്ക്കുന്ന എന്‍റര്‍പ്രൈസ് ക്ലാസ് സാങ്കേതികവിദ്യ പ്രാപ്യമാക്കേണ്ടതുണ്ട്. ഇത് മനസ്സില്‍ കണ്ടാണ്‌, ഒരു ക്ലൌഡ് സൊല്യൂഷന്‍ പ്രൊവൈഡര്‍ ആയ ആദര്‍ശ് തോട്ട് വര്‍ക്സ് പ്രൈവറ്റ് ലിമിറ്റഡിന് (എ ടി ഡബ്ല്യു) ഡാറ്റാ സെന്‍റര്‍ ഹോസ്റ്റിങ്ങ് ഞങ്ങള്‍ ഔട്ട്‌സോഴ്സ് ചെയ്തിരിക്കുന്നത്. കരുത്തുറ്റ സേവനങ്ങളും മാത്സര്യം നിറഞ്ഞ വൈദഗ്ധ്യവുമാണ് ഇവര്‍ നല്‍കുന്നത്. എസ് എം ഇകള്‍, ബാങ്കിങ്ങ്, സൊല്യൂഷന്‍ ഡെവലപ്മെന്‍റ് കമ്പനികള്‍ എന്നിങ്ങനെയുള്ളവര്‍ക്ക് അനുയോജ്യമായ അത്യാധുനിക സെക്യൂരിറ്റി സിസ്റ്റമുകള്‍ സഹിതം ടിയര്‍ 2+ റേറ്റഡ് കേന്ദ്രം ആണ് അവരുടെ ഡാറ്റാ സെന്‍റര്‍. ഗുജറാത്തിലും രാജസ്ഥാനിലും എംപിയിലും ഇവര്‍ക്ക് കേന്ദ്രങ്ങള്‍ ഉണ്ട്.

Adarsh Technical Strengh

ഗുണമേന്മാ ശക്തി

ഒരിക്കലും ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്യാത്ത ഒന്നാണ് ഗുണമേന്മ! തുടങ്ങിയ ദിവസം മുതല്‍, ആദര്‍ശ് ക്രെഡിറ്റില്‍ ഞങ്ങള്‍ പാലിക്കുന്ന ഓരോ നടപടിക്രമത്തിലും ഉന്നതമായ ഗുണമേന്മാ നിലവാരങ്ങള്‍ ഞങ്ങള്‍ ഉറപ്പാക്കുന്നുണ്ട്.

സി എസ് ആര്‍ ആക്ടിവിറ്റികള്‍

ചിലപ്പോള്‍, സമൂഹത്തിന്‍റെ ഭാഗമായിരിക്കുന്നതു കൊണ്ടു മാത്രം മതിയാകില്ല! ശ്രീ. മുകേഷ് മോഡി എപ്പോഴും വിശ്വസിക്കുന്നത് നമുക്കുള്ളതെല്ലാം കൊണ്ട് നമ്മള്‍ ജീവിക്കുന്ന സമൂഹത്തെ കൈപിടിച്ച് ഉയര്‍ത്തുക എന്നതിലാണ്. അടിസ്ഥാന ജീവിത സൌകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവര്‍ക്ക് പരിചരണം നല്‍കാനാണ് തുടക്കം മുതല്‍ ഞങ്ങള്‍ പ്രാധാന്യം നല്‍കിപ്പോന്നിട്ടുള്ളത്. അതാകട്ടെ എസിസിഎസ് ബിസിനസ് തത്വശാസ്ത്രത്തിന്‍റെ അവിഭാജ്യഘടകമായി മാറുകയും ചെയ്തു. ഇത് മനസ്സില്‍ കണ്ടാണ്‌, 2015-ല്‍ ആദര്‍ശ് ചാരിറ്റബിള്‍ ഫൌണ്ടേഷന്‍ (എസിഎഫ്) സ്ഥാപിച്ചത്. മാര്‍ഗദര്‍ശിയായ വികസന സംരംഭങ്ങളിലൂടെ ദേശീയ ഉല്‍ക്കണ്ഠയുള്ള പ്രശ്നങ്ങള്‍ സംബോധന ചെയ്തു കൊണ്ട് ഈ രാജ്യമെമ്പാടുമുള്ള സമൂഹത്തിന്‍റെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതില്‍ ഒരു മാതൃകാ സാമൂഹ്യ പ്രസ്ഥാനം ആയി മാറുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു ഇത് സ്ഥാപിച്ചത്. ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്‍റെ പിന്തുണയോടെ ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനമാര്‍ഗം, ദുരിതാശ്വാസം എന്നിങ്ങനെയുള്ള മേഖലകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എസിഎഫ് നേതൃത്വം നല്‍കുകയുണ്ടായി.
ഇതു വരെയുള്ള ഞങ്ങളുടെ സി എസ് ആര്‍ പ്രവര്‍ത്തനങ്ങള്‍, ഒറ്റനോട്ടത്തില്‍…

 • 500+ രക്ത ദാന, ഗ്രൂപ്പിങ്ങ് ക്യാമ്പുകളിലൂടെ 45,000+ രജിസ്ട്രേഡ് രക്ത ദാതാക്കള്‍
 • സിരോഹിയില്‍ സര്‍ക്കാര്‍ പ്രസാവാശുപത്രി ദത്തെടുത്തു
 • താലസീമിയ ബാധിച്ച നിരവധി കുട്ടികള്‍ക്ക് പിന്തുണ നല്‍കി
 • ഉദയ്പൂര്‍, സിരോഹി, മൌണ്ട് അബു എന്നിവിടങ്ങളില്‍ ആംബുലന്‍സ് സംഭാവന ചെയ്തു
 • സ്കൂള്‍, ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ക്ക് അടിസ്ഥാന സൌകര്യ വികസനത്തിന് പിന്തുണ നല്‍കി
 • വിവിധ സ്കൂളുകള്‍ക്ക് സ്കൂള്‍ ബസുകള്‍ സംഭാവന ചെയ്തു
 • നൈപുണ്യവികസനത്തില്‍ 1700+ യുവാക്കള്‍ക്ക് പരിശീലനം 500+ യുവാക്കള്‍ക്ക് തൊഴില്‍
 • 10 ഇടങ്ങളില്‍ സ്ത്രീ സ്വയം സഹായ സംഘങ്ങള്‍ രൂപീകരിച്ചു
 • 3 ഇടങ്ങളില്‍ തയ്യല്‍ കേന്ദ്രങ്ങള്‍ വികസിപ്പിച്ചു
 • വാട്ടര്‍ എടിഎമ്മുകള്‍ സ്ഥാപിച്ചു അംഗന്‍വാടി കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ സംഭാവന ചെയ്തു
 • അബുറോഡ്‌, അജ്മീര്‍, സിരോഹി, ഉദയ്പൂര്‍ എന്നിങ്ങനെ 4 ഇടങ്ങളില്‍ ധാന്യ/അന്ന ബാങ്കുകള്‍ രൂപീകരിച്ചു
 • കമ്യൂണിറ്റി കിച്ചണുകള്‍ രൂപീകരിക്കുകയും വൈകല്യം ഉള്ള വ്യക്തികള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു
 • സ്ഥിരമായി അടിയന്തര, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍
 • ബ്ലഡ് ഡൊണേഷന്‍ ആപ്പ് അവതരിപ്പിച്ചു
 • ശ്രീമതി. സുശീലാ ദേവി പ്രകാശ്രാജ് മോഡി ബാലികാ ആദര്‍ശ് വിദ്യാമന്ദിറില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് തുടക്കമിട്ടു

© Copyright - Adarsh Credit. 2018 All rights reserved. Designed and developed by Communication Crafts.