ക്വിക്ക് ലിങ്ക്

സഹകരണ പ്രസ്ഥാനത്തെ നയിക്കുന്നു- ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ!

പുതിയ സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കാനും അതിലൂടെ ഞങ്ങളുടെ എല്ലാ അംഗങ്ങള്‍ക്കും അഡ്വൈസര്‍മാര്‍ക്കും/ഫീല്‍ഡ് വര്‍ക്കര്‍മാര്‍ക്കും അതിനൂതനമായ ഉല്‍പന്നങ്ങളും സേവനങ്ങളും നല്‍കാനും ആണ് ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് എന്നും മുന്‍തൂക്കം നല്‍കുന്നത്. ഇത് സ്ഥാപനത്തില്‍ വളര്‍ച്ചയുടെ അവസരങ്ങള്‍ക്ക് വഴിതുറക്കുമെന്നും പുതുയുഗ സാങ്കേതികവിദ്യകള്‍ കൊണ്ട് അംഗങ്ങള്‍ക്കും/കസ്റ്റമര്‍മാര്‍ക്കും മികച്ച രീതിയില്‍ സേവനം നല്‍കാന്‍ കഴിയുമെന്നും ഞങ്ങള്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു.

ഇന്ത്യയിലെ മറ്റ് സഹകരണ സംഘങ്ങള്‍ക്ക് ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് മാതൃകയായ നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. എന്നിരുന്നാലും 2014-ന്‍റെ തുടക്കത്തില്‍ ഞങ്ങള്‍ അവതരിപ്പിച്ച ആദര്‍ശ് മണി മൊബൈല്‍ ആപ്ലിക്കേഷന്‍ കൊണ്ട് ഇന്ത്യയിലെ സഹകരണ മേഖലയില്‍ ഒരു അടിമുടി മാറ്റത്തിനാണ് ഞങ്ങള്‍ വഴിയൊരുക്കിയത്. ആധുനിക ധനകാര്യ സേവന സ്ഥാപനങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് ഇണങ്ങും വിധം പരിഹാരങ്ങള്‍ രൂപപ്പെടുത്തി അംഗങ്ങളുടെ വര്‍ധിക്കുന്ന ആവശ്യങ്ങള്‍ക്ക് പരിഹാരമാകും വിധം വിവേകത്തോടെ ചിട്ടപ്പെടുത്തിയതാണ് ആദര്‍ശ് മണി മൊബൈല്‍ ആപ്ലിക്കേഷന്‍. അംഗങ്ങളുടെ വിവരങ്ങള്‍ പ്രാപ്യമാക്കുന്ന വിധം മെച്ചപ്പെടുത്താനും ഉപയോക്തൃ സൌഹൃദവും ലാഭകരവുമായ രീതിയില്‍ ധനകാര്യ ഇടപാടുകള്‍ നടത്തി ഞങ്ങളുടെ അഡ്വൈസര്‍മാരെയും/ഫീല്‍ഡ് വര്‍ക്കര്‍മാരെയും ശാക്തീകരിക്കാനും ഇത് വഴിയൊരുക്കി.

ഇന്ത്യയില്‍ സ്വന്തം മൊബൈല്‍ ആപ്ലിക്കേഷന്‍ ആയ ‘ആദര്‍ശ് മണി’ ഏക വായ്പാ സഹകരണ സംഘം എന്ന പ്രത്യേകതയും ഞങ്ങള്‍ക്കു സ്വന്തമാണ്. ഇന്ന്‍, 99%-ത്തിലധികം ഞങ്ങളുടെ ബിസിനസ് ഇടപാടുകളും ആദര്‍ശ് മണി മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഡിജിറ്റല്‍ ആയാണ് നിര്‍വഹിക്കുന്നത്. അത് യഥാര്‍ത്ഥത്തില്‍ ഒരു വലിയ നേട്ടം തന്നെയാണ്.

രണ്ടു തരം മൊബൈല്‍ ആപ്പുകള്‍ ഉണ്ട്:

1. അംഗങ്ങള്‍ക്കുള്ള ആദര്‍ശ് മണി
2. അഡ്വൈസര്‍മാര്‍ക്കുള്ള ആദര്‍ശ് മണി

അംഗങ്ങള്‍ക്കുള്ള ആദര്‍ശ് മണി

ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്‍റെ എല്ലാ അംങ്ങളുടെയും കൈയില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ശക്തി പകരുന്നതാണ് അംഗങ്ങള്‍ക്കുള്ള ആദര്‍ശ് മണി മൊബൈല്‍ ആപ്ലിക്കേഷന്‍. അങ്ങേയറ്റം ലളിതവും ഉപയോക്തൃ സൌഹൃദവുമായ രീതിയില്‍ രൂപകല്‍പന ചെയ്തതും വികസിപ്പിച്ചതുമായ ആദര്‍ശ് ക്രെഡിറ്റ് ആപ്പ് അംഗങ്ങള്‍ക്ക് ദിവസം മുഴുവനും തത്സമയം എവിടെ നിന്നും ഏതു നേരത്തും ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ ശക്തി പകരുന്നു.

ഈ ആപ്ലിക്കേഷനിലൂടെ, അംഗങ്ങള്‍ക്കും ഇപ്പോള്‍ തങ്ങളുടെ ബാലന്‍സ് പരിശോധിക്കാനും തങ്ങളുടെ അല്ലെങ്കില്‍ മറ്റുള്ളവരുടെ അക്കൌണ്ടുകളിലേക്ക് ഫണ്ടുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാനും എന്തിന് തങ്ങളുടെ മൊബൈല്‍ ഫോണും ഡാറ്റാ കാര്‍ഡുകളും ഡിടിഎച്ചും റീചാര്‍ജ് ചെയ്യാനും മൊബൈല്‍ ഫോണുകളുടെയും ഡാറ്റാ കാര്‍ഡുകളുടെയും യൂട്ടിലിറ്റികളുടെയും ബില്ലുകള്‍ അടയ്ക്കാനും കഴിയും. അതു പോലെ തന്നെ റീചാര്‍ജുകള്‍ക്കും/ബില്‍ പേയ്മെന്‍റുകള്‍ക്കും അംഗങ്ങള്‍ക്കും റിവാര്‍ഡ് പോയിന്‍റുകളും/ക്യാഷ്ബാക്കും ലഭിക്കും. ഡിജിറ്റല്‍ ഇന്ത്യ എന്ന രാഷ്ടത്തിന്‍റെ ദൌത്യം യാഥാര്‍ത്ഥ്യമാക്കാന്‍ പ്രതിജ്ഞാബദ്ധരാണ് ആദര്‍ശ് ക്രെഡിറ്റ്. ഈ അതിനൂതനമായ ദൌത്യം കൊണ്ട് ഇന്ത്യയിലെ ഗ്രാമങ്ങളെ ബന്ധിപ്പിക്കാന്‍ അംഗങ്ങള്‍ക്കുള്ള ആദര്‍ശ് ആദര്‍ശ് മണി മൊബൈല്‍ ആപ്ലിക്കേഷനിലൂടെ സാധ്യമാകുമെന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു.

Adarsh for Members
Adarsh for Advisor

അഡ്വൈസര്‍മാര്‍ക്കുള്ള ആദര്‍ശ് മണി

എവിടെ നിന്നും ഏതു നേരത്തും ജോലി ചെയ്യാന്‍ കഴിയുന്നതിലൂടെ ഞങ്ങളുടെ അഡ്വൈസര്‍മാരുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിച്ച് അവരെ ശാക്തീകരിക്കാന്‍ ഉതകുന്ന ഒരു മൊബൈല്‍ ആപ്പ് ആണ് അഡ്വൈസര്‍മാര്‍ക്കുള്ള ആദര്‍ശ് മണി. ദൈര്‍ഘ്യമേറിയ അപ്രൂവല്‍ നടപടിക്രമങ്ങളോ ഇടയ്ക്കിടെ ഉള്ള യാത്രയോ ഇല്ലാതെ തങ്ങളുടെ ജോലികള്‍ അനായാസമായി ചെയ്തു കൊണ്ട് സ്വയംപര്യാപ്തത കൈവരിക്കാന്‍ ഇതിലൂടെ അവര്‍ക്ക് സാധിക്കും. അതിനെല്ലാം പുറമേ, ഈ 24×7 ആപ്ലിക്കേഷന്‍ ഈ വിപണിയിലെ മറ്റ് എതിര്‍ അഡ്വൈസര്‍മാരെ അപേക്ഷിച്ച് ചോദ്യം ചെയ്യാനാവാത്ത വിധമുള്ള മാത്സര്യം കൈവരിക്കാനും ഞങ്ങളുടെ അഡ്വൈസര്‍മാരെ സഹായിക്കും.

കളക്ഷന്‍, അക്കൌണ്ട് തുറക്കല്‍, ഫിനാന്‍ഷ്യല്‍ ട്രാന്‍സാക്ഷനുകള്‍ എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ കോര്‍ത്തിണക്കി ദൈനംദിന ബിസിനസ് പ്രവര്‍ത്തനങ്ങള്‍ അനായാസമാക്കും വിധം രൂപകല്‍പന ചെയ്തിരിക്കുന്നതാണ് ഈ ആദര്‍ശ് മണി മൊബൈല്‍ ആപ്ലിക്കേഷന്‍. ഈ ആപ്പ് ഒരു വന്‍ വിജയമാണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. സഹകരണ മേഖലയില്‍ അംഗങ്ങളുടെയും അഡ്വൈസര്‍മാരുടെയും ഡിജിറ്റല്‍ ഇടപാടുകളുടെയും എണ്ണത്തില്‍ നിര്‍ണായകമായ വര്‍ധനയാണ് ഇതിലൂടെ ഉണ്ടായത്.

ഹാപ്പി റാണയുടെ സന്തോഷം അനുഭവിച്ചറിയൂ

ഞങ്ങള്‍ ഈയടുത്ത് നിരവധി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുന്നതിനാല്‍ ആദര്‍ശ് മണിയിലൂടെ ഇപ്പോള്‍ ഹാപ്പി റാണയ്ക്ക് വളരെയധികം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ഇപ്പോള്‍ അദ്ദേഹത്തിന് ബില്‍ അടയ്ക്കാനോ ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനോ വീട്ടിന് പുറത്തേക്ക് ഇറങ്ങുകയോ വരിയില്‍ നില്‍ക്കുകയോ വേണ്ട. എന്തിന്, പോകുന്നിടത്തെല്ലാം പണവും കൊണ്ടുപോകേണ്ട കാര്യമില്ല. ഞങ്ങളുടെ ആദര്‍ശ് കുടുംബം ആഗ്രഹിച്ച എല്ലാം അടങ്ങിയതാണ് ഈ പുതിയ ആദര്‍ശ് മണി മൊബൈല്‍ ആപ്ലിക്കേഷന്‍! ഞങ്ങളുടെ അംഗങ്ങളുടെ പിന്തുണയോടെ, ഞങ്ങളുടെ തുടര്‍ച്ചയായ നവീനതകളും പുതിയ സാങ്കേതികവിദ്യകളും കൊണ്ട് ഇന്ത്യയില്‍ എല്ലാവര്‍ക്കും സാമ്പത്തിക ഉല്‍പന്നങ്ങള്‍  എത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.

പുതിയ ആദര്‍ശ് മണി ആപ്പ് എന്താണെന്ന് അറിയാം

തങ്ങളുടെ സ്മാര്‍ട്ട്ഫോണിലൂടെ വേഗത്തിലും സുരക്ഷിതവും ലളിതവുമായ രീതിയില്‍ എവിടെ നിന്നും ഞങ്ങളുടെ അംഗങ്ങള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ സാധ്യമാകുന്ന എണ്ണമറ്റ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ഒരുക്കിയതാണ് ഈ ആദര്‍ശ് മണി ആപ്ലിക്കേഷന്‍. അക്കൌണ്ട് ബാലന്‍സ് അറിയാം, ബില്ലുകള്‍ അടയ്ക്കാം, ഫണ്ടുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാം, നിങ്ങളുടെ മൊബൈല്‍ വാലറ്റുകള്‍ ടോപ്പ്-അപ്പ് ചെയ്യാം, അങ്ങനെ നിരവധി കാര്യങ്ങള്‍ 24×7 നേരവും ചെയ്യാം. ടച്ച് ഐഡി, ക്യു ആര്‍ കോഡ് സ്കാനിങ്ങ്, യു പി ഐ ഗേറ്റ് വേ, ഇ-കെ വൈ സി എന്നിങ്ങനെയുള്ള സൌകര്യപ്രദമായ നിരവധി ഫീച്ചറുകള്‍ ഉണ്ട് ഈ ആപ്ലിക്കേഷനില്‍. ഈ വീഡിയോയിലൂടെ ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന്‍ കണ്ട് മനസ്സിലാക്കൂ.

* പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ഞങ്ങളുടെ ആപ്പ് പുതുക്കുകയും പരിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്! ഇപ്പോള്‍ തന്നെ അത് ഡൌണ്‍ലോഡ് ചെയ്യൂ/കാലികമാക്കൂ!

ആദര്‍ശ് ക്രെഡിറ്റ് ആപ്പ്

ഇന്ത്യയിലെ വായ്പാ സഹകരണ സംഘങ്ങളില്‍ ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ആണ് സ്വന്തം സൊസൈറ്റിക്കു വേണ്ടി ഒരു മൊബൈല്‍ ആപ്പ് വികസിപ്പിച്ചത്. അംഗങ്ങള്‍ക്കും അഡ്വൈസര്‍മാര്‍ക്കും ആദര്‍ശ് മണി അവതരിപ്പിച്ചു കൊണ്ട്, കുതിപ്പിന്‍റെ മറ്റൊരു പടവു കൂടി ആദര്‍ശ് ക്രെഡിറ്റ് താണ്ടിയിരിക്കുകയാണ്. നിരവധി സൌകര്യപ്രദമായ ഫീച്ചറുകള്‍ കോര്‍ത്തിണക്കിയ ഈ മൊബൈല്‍ ആപ്പ് തനതും സവിശേഷതകള്‍ നിറഞ്ഞതുമാണ്.

അക്കൌണ്ട് തുറക്കല്‍, നിക്ഷേപം നടത്തല്‍, മറ്റ് സാമ്പത്തിക ഇടപാടുകള്‍ നടത്തല്‍ എന്നിങ്ങനെയുള്ള നിരവധി സാമ്പത്തിക നടപടിക്രമങ്ങള്‍ അനായാസമായി നിര്‍വഹിക്കാന്‍ പര്യാപ്തമാകും വിധം ഞങ്ങളുടെ ദശലക്ഷക്കണക്കിന് അംഗങ്ങളുടെ ജീവിതം ലളിതമാക്കി മാറ്റി ഇത്.  ബില്‍ പേയ്മെന്‍റുകള്‍ നടത്താനും ഡിടിഎച്ച്, ഡാറ്റാ കാര്‍ഡുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിങ്ങനെയുള്ള റീചാര്‍ജ് ചെയ്യാനും ഈ ആപ്പിലൂടെ സാധ്യമാണ്. അതിലും മികച്ചത് 24×7 നേരവും തത്സമയം ഉപയോക്താക്കള്‍ക്ക് ആദര്‍ശ് മണി ആപ്പിലൂടെ ഇടപാടുകള്‍ നടത്താം എന്നതാണ്. ഈ ആപ്പിലൂടെ ഇന്ത്യയെ യഥാര്‍ത്ഥത്തില്‍ ഡിജിറ്റല്‍ ആക്കി മാറ്റാനുള്ള ശ്രമത്തിന് സംഭാവന നല്‍കുകയാണ് ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി.

ബാധ്യതാ നിരാകരണം: ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്‍റെ എല്ലാ ഉല്‍പന്നങ്ങളും സേവനങ്ങളും ഈ സൊസൈറ്റിയുടെ അംഗങ്ങള്‍ക്ക് മാത്രമാണ് ലഭ്യം.

© Copyright - Adarsh Credit. 2018 All rights reserved. Designed and developed by Communication Crafts.