ക്വിക്ക് ലിങ്ക്
Adarsh Triple Term Deposite

ആദര്‍ശ് ട്രിപ്പിള്‍ ടേം ഡിപ്പോസിറ്റ്

ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് അംഗങ്ങള്‍ക്ക് മാത്രം എക്സ്ക്ലൂസീവ് ആയി ലഭ്യമായ ഒരു ടേം ഡിപ്പോസിറ്റ് പ്രോഡക്റ്റ് ആണ് ആദര്‍ശ് ട്രിപ്പിള്‍ സ്കീം. ഏറ്റവും മികച്ച ടേം ഡിപ്പോസിറ്റ് പലിശ നിരക്കുകള്‍ക്കൊപ്പം ആദര്‍ശ് ട്രിപ്പിള്‍ 144 മാസങ്ങള്‍ കഴിഞ്ഞ് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപത്തിന്‍റെ മൂന്നു മടങ്ങ് നല്‍കുകയും ചെയ്യും.

ഉല്‍പന്നത്തിന്‍റെ തരംടേം ഡിപ്പോസിറ്റ്
അര്‍ഹതഅപേക്ഷകന്‍ ഈ സൊസൈറ്റി അംഗം ആയിരിക്കണം
ചുരുങ്ങിയ ഡിപ്പോസിറ്റ് തുക5,00 രൂപയും തുടര്‍ന്നങ്ങോട്ട് 100 രൂപയുടെ ഗുണിതങ്ങളും
മച്യൂരിറ്റി മൂല്യംനിക്ഷേപിച്ച ഓരോ 1000 രൂപയ്ക്കും 3000 രൂപ
കാലയളവ് 144 മാസം (12 വര്‍ഷം)
പ്രീമച്വര്‍ പേയ്മെന്‍റ് സൗകര്യം6 വര്‍ഷം വരെ ലഭ്യമല്ല, 6 വര്‍ഷം കഴിഞ്ഞുള്ള പിന്‍വലിക്കലിനു മാത്രം സൊസൈറ്റിയുടെ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായി പലിശ ബാധകം
നോമിനേഷന്‍ സൗകര്യംലഭ്യം
വായ്പാ സൗകര്യം5 വര്‍ഷത്തിനു ശേഷം ലഭ്യം. 5 വര്‍ഷം മുതല്‍ 6 വര്‍ഷം വരെ നിക്ഷേപിച്ചിരിക്കുന്ന തുകയുടെ പരമാവധി 50%-വും 6 വര്‍ഷത്തിനു ശേഷം നിക്ഷേപിച്ചിരിക്കുന്ന മൊത്തം തുകയുടെ 60%-വും. സൊസൈറ്റിയുടെ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായി പലിശ നിരക്ക് ബാധകം.

* 2017 മേയ് 03 മുതല്‍ പ്രാബല്യത്തില്‍

പതിവായി ഉന്നയിക്കുന്ന ചോദ്യങ്ങള്‍:

എത്രയാണ് ആദര്‍ശ് ട്രിപ്പിളിന്‍റെ കാലയളവ്

144 മാസമാണ് ആദര്‍ശ് ട്രിപ്പിളിന്‍റെ കാലയളവ്.

എത്രയാണ് ആദര്‍ശ് ട്രിപ്പിളില്‍ നിക്ഷേപിക്കാവുന്ന ചുരുങ്ങിയ തുക?

ആദര്‍ശ് ട്രിപ്പിളില്‍ നിക്ഷേപിക്കാവുന്ന ചുരുങ്ങിയ തുക 500 രൂപയാണ്. അതിനു മുകളില്‍ 100 രൂപയുടെ ഗുണിതങ്ങളും ഒരാള്‍ക്ക് ഈ പ്രോഡക്റ്റില്‍ നിക്ഷേപിക്കാം.

ആദര്‍ശ് ട്രിപ്പിളില്‍ ഒരു അംഗത്തിന് എത്ര കണ്ട് പലിശ ലഭിക്കും?

ഈ ഉല്‍പന്നത്തിന്‍റെ പലിശ നിരക്ക് ഏകദേശം 9.2
6% ആണ് (ത്രൈമാസം കണക്കാക്കുന്നത്). കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അംഗങ്ങള്‍ക്ക് നിക്ഷേപിച്ച തുകയുടെ മൂന്നു മടങ്ങ് ലഭിക്കുന്ന ഒരു ആദര്‍ശ് സ്പെഷ്യല്‍ സ്കീം ആണ് ഇത്.

ആദര്‍ശ് ട്രിപ്പിളില്‍ എന്തെങ്കിലും പ്രീമച്യൂരിറ്റി സൗകര്യം ഉണ്ടോ?

ഇനി പറയുന്ന നിയമങ്ങള്‍ക്ക് അനുസൃതമായി അംഗങ്ങള്‍ക്ക് ഈ ഡിപ്പോസിറ്റ് പ്രീമച്വര്‍ ചെയ്യാം:

  • 72-ല്‍ കുറവോ തുല്യമോ ആയ മാസങ്ങളില്‍ പ്രീമച്വര്‍ സൗകര്യം ലഭ്യമല്ല
  • 72 മുതല്‍ 84 വരെ മാസങ്ങളില്‍ 100 രൂപയുടെ നിക്ഷേപത്തിന് 150 രൂപ
  • 84 മുതല്‍ 120 വരെ മാസങ്ങളില്‍ 100 രൂപയുടെ നിക്ഷേപത്തിന് 200 രൂപ
  • 120 മാസത്തിലധികം 100 രൂപയുടെ നിക്ഷേപത്തിന് 250 രൂപ

ആദര്‍ശ് ട്രിപ്പിളില്‍ എന്തെങ്കിലും വായ്പാ സൗകര്യം ഉണ്ടോ?

ഉണ്ട്! ആദര്‍ശ് ട്രിപ്പിളില്‍ ഇനി പറയുന്ന നിയമങ്ങള്‍ക്ക് അനുസൃതമായി വായ്പാ സൗകര്യം ലഭ്യമാണ്:

  • < 48 മാസം → വായ്പാ സൗകര്യം ലഭ്യമല്ല
  • > 48 മുതല്‍ 60 വരെ മാസം → ആദര്‍ശ് ട്രിപ്പിളിലെ തങ്ങളുടെ നിക്ഷേപങ്ങളില്‍ പരമാവധി 50% വരെ അംഗങ്ങള്‍ക്ക് ലഭ്യമാകും. സൊസൈറ്റി നിയമങ്ങള്‍ക്ക് അനുസൃതമായി പലിശ നിരക്ക് ബാധകം.
  • > 60 മാസം → ആദര്‍ശ് ട്രിപ്പിളിലെ തങ്ങളുടെ നിക്ഷേപങ്ങളില്‍ പരമാവധി 60% വരെ അംഗങ്ങള്‍ക്ക് ലഭ്യമാകും. സൊസൈറ്റി നിയമങ്ങള്‍ക്ക് അനുസൃതമായി പലിശ നിരക്ക് ബാധകം.

12 വര്‍ഷത്തില്‍ നിങ്ങളുടെ നിക്ഷേപം മൂന്നു മടങ്ങ് ആക്കൂ:

ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിലെ അംഗങ്ങള്‍ക്ക് മാത്രമായി ലഭ്യമായ മറ്റൊരു സ്പെഷ്യല്‍ ടേം ഡിപ്പോസിറ്റ് സ്കീം ആണ് ആദര്‍ശ് ട്രിപ്പിള്‍. വെറും 144 മാസക്കാലയളവു കൊണ്ട് (12 വര്‍ഷം) നിങ്ങള്‍ നിക്ഷേപിച്ച തുക മൂന്നു മടങ്ങായി നിങ്ങള്‍ക്ക് നേടാം. തുടക്കത്തില്‍ നിങ്ങള്‍ക്ക് നിക്ഷേപിക്കാവുന്ന ചുരുങ്ങിയ തുക 500 രൂപയും അതിനു മുകളില്‍ 100 രൂപയുടെ ഗുണിതങ്ങളും നിങ്ങള്‍ക്ക് നിക്ഷേപം നടത്താം.

നിങ്ങളുടെ നിക്ഷേപം മൂന്ന്‍ മടങ്ങ് ആക്കുമ്പോള്‍ തന്നെ, ആദര്‍ശ് ട്രിപ്പിള്‍ ഏകദേശം 9.26% എന്ന ടേം ഡിപ്പോസിറ്റ് പലിശ നിരക്കും നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട് (ത്രൈമാസം കണക്കാക്കുന്നത്). ഈ ടേം ഡിപ്പോസിറ്റ് സ്കീമില്‍ ആദര്‍ശ് നിങ്ങള്‍ക്ക് മറ്റു ചില അധിക നേട്ടങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. സൊസൈറ്റിയുടെ നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി നിങ്ങളുടെ നിക്ഷേപം പ്രീമച്വര്‍ ചെയ്യാനും കഴിയും. അതിനാല്‍, ആദര്‍ശ് ട്രിപ്പിളില്‍ ഇപ്പോള്‍ തന്നെ നിക്ഷേപിച്ച് നിങ്ങള്‍ നിക്ഷേപിച്ച തുക കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മൂന്നു മടങ്ങായി തിരികെ നേടൂ. അതോടൊപ്പം മറ്റ് പല നേട്ടങ്ങളും ആസ്വദിക്കൂ. കൂടുതല്‍ അറിയാന്‍, ഇപ്പോള്‍ തന്നെ അന്വേഷിക്കൂ!

ബാധ്യതാ നിരാകരണം: ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്‍റെ എല്ലാ ഉല്‍പന്നങ്ങളും സേവനങ്ങളും ഈ സൊസൈറ്റിയുടെ അംഗങ്ങള്‍ക്ക് മാത്രമാണ് ലഭ്യം.

ആദര്‍ശ് ട്രിപ്പിളിനെക്കുറിച്ച് ഇപ്പോള്‍ തന്നെ അന്വേഷിക്കൂ:

Name
Email
Phone no
Message
© Copyright - Adarsh Credit. 2018 All rights reserved. Designed and developed by Communication Crafts.