ക്വിക്ക് ലിങ്ക്
Adarsh Current Account

കറണ്ട് അക്കൌണ്ട്

കറണ്ട് അക്കൌണ്ട് (സി എ) അംഗങ്ങള്‍ക്കായി തുറന്നു നല്‍കുന്ന താരതമ്യങ്ങളില്ലാത്ത എണ്ണമറ്റ നേട്ടങ്ങള്‍ സഹിതമുള്ള സാധ്യതകളുടെ ഒരു ലോകമാണ്. സീറോ ബാലന്‍സില്‍ പോലും അക്കൌണ്ട് സജീവമാക്കി നിര്‍ത്താന്‍ അംഗങ്ങളെ അനുവദിക്കും ഈ നോ ഫ്രില്‍സ് കറണ്ട് അക്കൌണ്ട്.

ആദര്‍ശ് കറണ്ട് അക്കൌണ്ട് സവിശേഷതകളും നേട്ടങ്ങളും

  • മിനിമം ബാലന്‍സ് – ഇല്ല (നോ ഫ്രില്‍സ് അക്കൌണ്ട്)
  • ബി പി ക്രിയേഷനോടൊപ്പം ഓട്ടോമാറ്റിക് ഓപ്പണ്‍ ഫെസിലിറ്റി (പുതിയ അംഗങ്ങള്‍ക്ക്)
  • നിരക്കുകള്‍ ഏതും ഇല്ലാതെ പരിമിതികള്‍ ഇല്ലാത്ത ട്രാന്‍സാക്ഷനുകള്‍
  • എസ് എം എസ് സൗകര്യം
  • മൊബൈല്‍ ആപ്ലിക്കേഷന്‍ സൗകര്യം
  • ആദര്‍ശ് മണി അല്ലെങ്കില്‍ എന്‍ഇഎഫ്ടി/ആര്‍ടിജിഎസ് എന്നിവയിലൂടെ പണം ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള സൗകര്യം
  • ഇന്‍കമിങ്ങ് എന്‍ഇഎഫ്ടി സൗകര്യം (₹ 49,999/ വരെ)
  • നിരക്കുകള്‍ ഏതും ഇല്ലാതെ സ്റ്റേറ്റ്മെന്‍റ് സൗകര്യം
  • അംഗങ്ങളുടെ പലിശ നിരക്കിന്മേല്‍ ടിഡിഎസ് കിഴിക്കല്‍ ഇല്ല (നിലവിലെ ഐടി നിയമപ്രകാരം)

ആദര്‍ശില്‍ ഒരു കറണ്ട് അക്കൌണ്ട് തുറക്കൂ

ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട വായ്പാ സഹകരണ സംഘങ്ങളില്‍ ഒന്ന്‍ എന്ന നിലയില്‍, ആദര്‍ശ് ക്രെഡിറ്റ് തങ്ങളുടെ അംഗങ്ങള്‍ക്ക് സുരക്ഷിതമായ ഒരുപിടി സാമ്പത്തിക ഉല്‍പന്നങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. അംഗങ്ങളുടെ വിലപ്പെട്ട നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കും വിധം ഒരുക്കിയിരിക്കുന്നവയാണ് ആദര്‍ശില്‍ ഞങ്ങളുടെ ഉല്‍പന്നങ്ങള്‍. ഞങ്ങളുടെ വിവിധ ഉല്‍പന്നങ്ങളിലൂടെ, ഞങ്ങളുടെ അംഗങ്ങളുടെ സമൂഹത്തെ സാമൂഹികമായും സാമ്പത്തികമായും ഉന്നതിയിലെത്തിക്കാനാണ് ഞങ്ങള്‍ എപ്പോഴും ശ്രമിക്കുന്നത്.

ഞങ്ങള്‍ ഞങ്ങളുടെ അംഗങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്ന സുപ്രധാന ഉല്‍പന്നങ്ങളില്‍ ഒന്നാണ് കറണ്ട് അക്കൌണ്ട് (സി എ). കറണ്ട് അക്കൌണ്ട് തുറക്കുമ്പോള്‍ ഒരുപിടി നേട്ടങ്ങളും അതോടൊപ്പം തുറന്നു കിട്ടും. സീറോ ബാലന്‍സില്‍-‘നോ ഫ്രില്‍സ് അക്കൌണ്ട്’- കറണ്ട് അക്കൌണ്ട് തുറക്കാന്‍ ഞങ്ങള്‍ നിങ്ങളെ അനുവദിക്കും. നിരക്കുകള്‍ ഏതും ഇല്ലാത്ത പരിമിതികള്‍ ഇല്ലാത്ത ട്രാന്സാക്ഷനുകള്‍, മൊബൈല്‍ ആപ്ലിക്കേഷന്‍, എസ് എം എസ് സൗകര്യം, എന്‍ ഇ എഫ് ടി, ആര്‍ ടി ജി എസ് എന്നിവയിലൂടെ പണം ട്രാന്‍സ്ഫര്‍ ചെയ്യല്‍, നിരക്കുകള്‍ ഏതും ഇല്ലാത്ത സ്റ്റേറ്റ്മെന്‍റ് സൗകര്യം അങ്ങനെ നീളുന്നു മറ്റ് സൌകര്യങ്ങള്‍. തൊട്ടടുത്ത ആദര്‍ശ് ശാഖ സന്ദര്‍ശിച്ച് ഇന്നു തന്നെ ഒരു കറണ്ട് അക്കൌണ്ട് തുറക്കൂ!.

നിരാകരണം: ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്‍റെ എല്ലാ ഉല്‍പന്നങ്ങളും സേവനങ്ങളും ഈ സൊസൈറ്റിയുടെ അംഗങ്ങള്‍ക്ക് മാത്രമാണ് ലഭ്യം.

ഇപ്പോള്‍ കറണ്ട് അക്കൌണ്ട് തുറക്കാന്‍ അന്വേഷിക്കൂ

Name
Email
Phone no
Message
© Copyright - Adarsh Credit. 2018 All rights reserved. Designed and developed by Communication Crafts.