ക്വിക്ക് ലിങ്ക്
Adarsh Daily Deposite

ദൈനംദിന നിക്ഷേപം

ചെറിയ സമ്പാദ്യം പോലും കഷ്ടപ്പാടിന്‍റെ കാലത്ത് ഉതകും. ഏറെ ജനപ്രിയമായതാണ് ഡെയിലി ഡിപ്പോസിറ്റ് സ്കീം. ഈ തത്വത്തില്‍ ഊന്നിത്തന്നെയാണ് അത് പ്രവര്‍ത്തിക്കുന്നതും. ചുരുങ്ങിയത് പ്രതിദിനം 10 രൂപ കൊണ്ട് ഡിഡി സ്കീമിലൂടെ നിങ്ങള്‍ക്ക് വേണ്ടത്ര പണം സമ്പാദിക്കാം. അതോടൊപ്പം മതിപ്പ് തോന്നുന്ന പലിശയും നേടാം.  പിഗ്മി ഡിപ്പോസിറ്റ് എന്ന പേരിലാണ് ഇത് ഏറെ പ്രശസ്തം.

കാലയളവ് (മാസങ്ങളില്‍)പലിശ നിരക്ക് (പ്രതിവര്‍ഷം %-ത്തില്‍)
128.00
2410.00

ചുരുങ്ങിയ തുക 10 രൂപ അല്ലെങ്കില്‍ 5-ന്‍റെ ഗുണിതങ്ങള്‍
2017, മേയ് 3 മുതല്‍ക്കാണ് പലിശ നിരക്കുകള്‍ പ്രാബല്യത്തിലാകുന്നത്
പലിശ ഡെയിലി പ്രോഡക്ടുകളുടെ അടിസ്ഥാനത്തില്‍

പതിവായി ഉന്നയിക്കുന്ന ചോദ്യങ്ങള്‍

എത്രയാണ് റിക്കറിങ്ങ് ഡിപ്പോസിറ്റിന്‍റെ കാലയളവ്

ചുരുങ്ങിയത് 1 വര്‍ഷവും പരമാവധി 2 വര്‍ഷവുമാണ് ഡെയിലി ഡിപ്പോസിറ്റ് സ്കീമിന്‍റെ കാലയളവ്

ഡെയിലി ഡിപ്പോസിറ്റ് സ്കീമില്‍ എത്രയാണ് ചുരുങ്ങിയ നിക്ഷേപം?

10 രൂപയാണ് ഡെയിലി ഡിപ്പോസിറ്റ് സ്കീമില്‍ ചുരുങ്ങിയ നിക്ഷേപം, അതിനു മുകളില്‍ 5 രൂപയുടെ ഗുണിതങ്ങള്‍.

ഡെയിലി ഡിപ്പോസിറ്റ് സ്കീമില്‍ ഒരു അംഗത്തിന് എത്ര പലിശ നേടാന്‍ കഴിയും?

1 വര്‍ഷത്തേക്ക് 8%-വും 2 വര്‍ഷത്തേക്ക് 10%-വും ആണ് ഈ ഉല്‍പന്നത്തിന്‍റെ പലിശ നിരക്ക്

ഡെയിലി ഡിപ്പോസിറ്റ് സ്കീമില്‍ പ്രീ മച്യൂരിറ്റി സൗകര്യം ഉണ്ടോ?

താഴെപ്പറയുന്ന ചട്ടങ്ങളിൽ അധിഷ്ഠിത സൗകര്യങ്ങൾ ലഭ്യമാണ്: –
(A) ഡിഡിഎസ് 01 വര്‍ഷം:-

  • <= 03 മാസം → ലഭ്യമല്ല
  • > 03 മുതല്‍ 05 വരെ മാസം → പലിശയില്ലാതെ അനുവദനീയം, സര്‍വീസ് നിരക്ക് 3%-വും സ്റ്റേഷണറി നിരക്ക് 30 രൂപയും ഈടാക്കും
  • >05 മുതല്‍ 07 വരെ മാസം → പലിശയില്ലാതെ അനുവദനീയം, സ്റ്റേഷണറി നിരക്ക് 30 രൂപ ഈടാക്കും
  • >07 മുതല്‍ 09 വരെ മാസം → 3% പലിശ സഹിതം അനുവദനീയം, സ്റ്റേഷണറി നിരക്ക് 30 രൂപ ഈടാക്കും
  • > 09 മുതല്‍ 11 വരെ മാസം → 4% പലിശ സഹിതം അനുവദനീയം, സ്റ്റേഷണറി നിരക്ക് 30 രൂപ ഈടാക്കും
  • > 11 മുതല്‍ 12 വരെ മാസം → 5% പലിശ സഹിതം അനുവദനീയം, സ്റ്റേഷണറി നിരക്ക് 30 രൂപ ഈടാക്കും

(B) ഡിഡിഎസ് 21 വര്‍ഷം:-

  • <= 13 മാസം → ലഭ്യമല്ല
  • > 13 മുതല്‍ 18 വരെ മാസം → 3% പലിശ സഹിതം അനുവദനീയം, സ്റ്റേഷണറി നിരക്ക് 30 രൂപ ഈടാക്കും
  • >18 മുതല്‍ 24 വരെ മാസം → 4% പലിശ സഹിതം അനുവദനീയം, സ്റ്റേഷണറി നിരക്ക് 30 രൂപ ഈടാക്കും

ഡെയിലി ഡിപ്പോസിറ്റ് സ്കീമില്‍ എന്തെങ്കിലും വായ്പാ സൗകര്യം ഉണ്ടോ?

ഉണ്ട്! ഡെയിലി ഡിപ്പോസിറ്റ് സ്കീമില്‍ വായ്പാ സൗകര്യം ലഭ്യമാണ്. ഡിഡിഎസില്‍ നിക്ഷേപിച്ചിരിക്കുന്ന തുകയ്ക്കെതിരെ അംഗങ്ങള്‍ക്ക് പരമാവധി 60% വായ്പ ലഭ്യമാക്കാം (ചുരുങ്ങിയ നിക്ഷേപ ബാലന്‍സ് 1000 രൂപ). സൊസൈറ്റിയുടെ നിയങ്ങള്‍ക്ക് അനുസൃതമായി പലിശ നിരക്ക് ബാധകമായിരിക്കും.

മുതിര്‍ന്ന പൌരന്മാര്‍ക്കും സ്ത്രീകള്‍ക്കും പലിശ നിരക്കില്‍ എന്തെങ്കിലും പ്രത്യേക ആനുകൂല്യം ഉണ്ടോ?

ഇല്ല! ഈ ഉല്‍പന്നത്തിലെ പലിശനിരക്ക് നിശ്ചിതമായതാണ്. അതിനാല്‍ മുതിര്‍ന്ന പൌരന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക ആനുകൂല്യം ലഭ്യമല്ല.

ഡിഡി സ്കീമില്‍ നിക്ഷേപിക്കുക

ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അംഗങ്ങള്‍ക്കായി അവതരിപ്പിക്കുന്നതാണ് ഡെയിലി ഡിപ്പോസിറ്റ് സ്കീം (ഡിഡി). അതിലൂടെ അവര്‍ക്ക് ദിവസം തോറും സമ്പാദിക്കാന്‍ കഴിയും. സമ്പാദ്യത്തിന്‍റെ ഒരു ചെറിയ ഭാഗം എല്ലാ ദിവസവും ഒരു നിശ്ചിത കാലയളവിലേക്ക് സ്ഥിരമായി അംഗങ്ങള്‍ക്ക് നിക്ഷേപിക്കാനുള്ള വഴിയാണ് ആദര്‍ശ് ക്രെഡിറ്റിന്‍റെ ഡിഡി സ്കീം ഒരുക്കുന്നത്. ഏറ്റവും ചെറിയ 10 രൂപയില്‍ തുടങ്ങി അതിനു മുകളില്‍ 5 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാന്‍  ഞങ്ങളുടെ ഡിഡി സ്കീം നിങ്ങളെ അനുവദിക്കുന്നു.

ആദര്‍ശ് ക്രെഡിറ്റിന്‍റെ ഡിഡി സ്കീമില്‍ നിങ്ങള്‍ക്ക് 1 വര്‍ഷമോ 2 വര്‍ഷമോ നിക്ഷേപം നടത്താം. ഡെയിലി ഡിപ്പോസിറ്റ് സ്കീമിനു കീഴില്‍ 1 വര്‍ഷത്തേക്ക് 8%-വും 2 വര്‍ഷത്തേക്ക് 10%-വും പലിശനിരക്ക് നിങ്ങള്‍ക്ക് നേടാം. പിഗ്മി ഡിപ്പോസിറ്റ് എന്ന പേരില്‍ പ്രശസ്തമായ ഡെയിലി ഡിപ്പോസിറ്റ് ദൈനംദിന സമ്പാദ്യത്തിനപ്പുറം വായ്പാ സൌകര്യവും പ്രീമച്യൂരിറ്റിയും പോലെയുള്ള നിരവധി നേട്ടങ്ങളും നല്‍കുന്നുണ്ട്. അതിനാല്‍, വരൂ, ചെറിയ ഭാഗങ്ങളായി നിങ്ങളുടെ പണം നിക്ഷേപിക്കൂ, നിങ്ങളുടെ നിക്ഷേപം ചെറുതില്‍ നിന്ന്‍ വലുതായി വളരുന്നത് കാണൂ!

ബാധ്യതാ നിരാകരണം: ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്‍റെ എല്ലാ ഉല്‍പന്നങ്ങളും സേവനങ്ങളും ഈ സൊസൈറ്റിയുടെ അംഗങ്ങള്‍ക്ക് മാത്രമാണ് ലഭ്യം.

ഡെയിലി ഡിപ്പോസിറ്റിനെക്കുറിച്ച് ഇപ്പോള്‍ അന്വേഷിക്കൂ

Name
Email
Phone no
Message
© Copyright - Adarsh Credit. 2018 All rights reserved. Designed and developed by Communication Crafts.