

ഫിക്സഡ് ഡിപ്പോസിറ്റ്
അംഗങ്ങള്‍ക്ക് തങ്ങളുടെ ആവശ്യാനുസരണം തെരഞ്ഞെടുക്കാന്‍ വിവിധ കാലയളവുകളില്‍ ലഭ്യമാണ് ഫിക്സഡ് ഡിപ്പോസിറ്റ്. 3 മാസം, 6 മാസം, 9 മാസം എന്നിങ്ങനെയുള്ള ഹ്രസ്വ കാലയളവുകളിലേക്ക് നിങ്ങള്‍ക്ക് നിക്ഷേപം നടത്താനായി ഷോര്‍ട്ട്-ടേം ഫിക്സഡ് ഡിപ്പോസിറ്റുകളും ലഭ്യമാണ്. നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റിന്റെ കാലയളവിന്റെ അടിസ്ഥാനത്തില്‍ ആകര്‍ഷണീയമായ പലിശ നിരക്കുകളും നിങ്ങള്‍ക്ക് ലഭിക്കും. വ്യത്യസ്ത കാലയളവുകളിലെ എഫ് ഡി പലിശ നിരക്കുകള്‍ നമുക്കൊന്ന് നോക്കാം.
ഹ്രസ്വ കാല ഡിപ്പോസിറ്റ് സ്കീമുകള്‍
കാലയളവ് | പലിശ നിരക്ക് വാര്‍ഷികം (15 ലക്ഷം രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക്) |
പലിശ നിരക്ക് വാര്‍ഷികം (15 ലക്ഷം രൂപയും അതിനു മുകളിലും എന്നാല്‍ 50 ലക്ഷം രൂപയില്‍ താഴെയും) |
പലിശ നിരക്ക് വാര്‍ഷികം (50 ലക്ഷം രൂപയും അതിനു മുകളിലും എന്നാല്‍ 1 കോടി രൂപയില്‍ താഴെയും) |
പലിശ നിരക്ക് വാര്‍ഷികം (1 കോടി രൂപയും അതിനു മുകളിലും) |
3 മാസം | 7.00% | 7.25% | 7.50% | 7.75% |
6 മാസം | 8.00% | 8.25% | 8.50% | 8.75% |
9 മാസം | 9.00% | 9.25% | 9.50% | 9.75% |
ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമുകള്‍
മൊത്തമായി നിക്ഷേപിക്കുന്ന തുക | കാലയളവ് | ||||
1-ഉം 2-ഉം വര്‍ഷം | 3-ഉം 4-ഉം വര്‍ഷം | 5-ഉം 6-ഉം വര്‍ഷം | 7-ഉം 8-ഉം വര്‍ഷം | 9-ഉം 10-ഉം വര്‍ഷം | |
5 ലക്ഷം രൂപ വരെ ചുരുങ്ങിയ നിക്ഷേപം 1000 രൂപയും തുടര്‍ന്നങ്ങോട്ട് 1000-ത്തിന്റെ ഗുണിതങ്ങളും |
10.00% | 11.00% | 12.00% | 13.00% | 14.00% |
5 ലക്ഷം രൂപയ്ക്കു മുകളില്‍ 15 ലക്ഷം രൂപ വരെ ചുരുങ്ങിയ നിക്ഷേപം 5,01,000 രൂപയും തുടര്‍ന്നങ്ങോട്ട് 1000-ത്തിന്റെ ഗുണിതങ്ങളും |
10.25% | 11.25% | 12.25% | 13.25% | 14.25% |
15 ലക്ഷം രൂപയ്ക്കു മുകളില്‍ 25 ലക്ഷം രൂപ വരെ ചുരുങ്ങിയ നിക്ഷേപം 15,01,000 രൂപയും തുടര്‍ന്നങ്ങോട്ട് 1000-ത്തിന്റെ ഗുണിതങ്ങളും |
10.50% | 11.50% | 12.50% | 13.50% | 14.50% |
25 ലക്ഷം രൂപയ്ക്കു മുകളില്‍ 50 ലക്ഷം രൂപ വരെ ചുരുങ്ങിയ നിക്ഷേപം 25,01,000 രൂപയും തുടര്‍ന്നങ്ങോട്ട് 1000-ത്തിന്റെ ഗുണിതങ്ങളും |
10.75% | 11.75% | 12.75% | 13.75% | 14.75% |
50 ലക്ഷം രൂപയ്ക്കു മുകളില്‍ 1 കോടി രൂപ വരെ ചുരുങ്ങിയ നിക്ഷേപം 50,01,000 രൂപയും തുടര്‍ന്നങ്ങോട്ട് 1000-ത്തിന്റെ ഗുണിതങ്ങളും |
11.00% | 12.00% | 13.00% | 14.00% | 15.00% |
1 കോടി രൂപയ്ക്കു മുകളില്‍ ചുരുങ്ങിയ നിക്ഷേപം 1,00,01,000 രൂപയും തുടര്‍ന്നങ്ങോട്ട് 1000-ത്തിന്റെ ഗുണിതങ്ങളും |
11.50% | 12.50% | 13.50% | 14.50% | 15.50% |
പലിശ നിരക്കുകള്‍ 2018 ജൂലൈ 01 മുതല്‍ പ്രാബല്യത്തില്‍
എഫ് എ ക്യുകള്‍
എത്രയാണ് ഫിക്സഡ് ഡിപ്പോസിറ്റിന്റെ കാലയളവ്?
3 മാസം, 6 മാസം, 9 മാസം, 1 വര്‍ഷം, 2 വര്‍ഷം, 3 വര്‍ഷം, 4 വര്‍ഷം, പരമാവധി 5 വര്‍ഷം എന്നിങ്ങനെയുള്ള വിവിധ കാലയളവുകളില്‍ ഫിക്സഡ് ഡിപ്പോസിറ്റ് ലഭ്യമാണ്.
എത്രയാണ് ഫിക്സഡ് ഡിപ്പോസിറ്റില്‍ നിക്ഷേപിക്കാവുന്ന ഏറ്റവും ചുരുങ്ങിയ തുക?
1000 രൂപയാണ് ഫിക്സഡ് ഡിപ്പോസിറ്റില്‍ നിക്ഷേപിക്കാവുന്ന ചുരുങ്ങിയ തുക. അതിനു മുകളില്‍ 100 രൂപയുടെ ഗുണിതങ്ങളായി ഈ ഉല്പന്നത്തില് നിക്ഷേപിക്കാം.
ഫിക്സഡ് ഡിപ്പോസിറ്റില്‍ എന്തെങ്കിലും പ്രീമച്വര്‍ സൗകര്യം ഉണ്ടോ?
ഇനി പറയുന്ന നിയമങ്ങള്‍ക്ക് അനുസൃതമായി അംഗങ്ങള്‍ക്ക് ഈ ഉല്പന്നം പ്രീമച്വര്‍ ചെയ്യാം:-
- 3 മുതല്‍ 9 മാസം വരെയുള്ള സ്കീം → പ്രീമച്യൂരിറ്റി പേയ്മെന്റ് സൗകര്യം ലഭ്യമല്ല
- 1 വര്‍ഷ സ്കീം → പ്രീമച്യൂരിറ്റി പേയ്മെന്റ് സൗകര്യം ലഭ്യമല്ല
- 2 വര്‍ഷവും അതിനു മുകളിലും ഉള്ള സ്കീമുകള്‍ക്ക് → 18 മാസം വരെ പ്രീമച്യൂരിറ്റി പേയ്മെന്റ് സൗകര്യം ലഭ്യമല്ല. 18 മാസത്തിനു ശേഷം പ്രീമച്യൂരിറ്റി പേയ്മെന്റ് എടുക്കുമ്പോള്‍ സൊസൈറ്റിയുടെ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായ പലിശ നിരക്ക് ബാധകമായിരിക്കും.
ഫിക്സഡ് ഡിപ്പോസിറ്റില്‍ ലോണിനുള്ള മറ്റെന്തെങ്കിലും സൗകര്യം ഉണ്ടോ?
ഉണ്ട്! ഇനി പറയുന്ന നിയമങ്ങള്‍ക്ക് അനുസൃതമായി ഫിക്സഡ് ഡിപ്പോസിറ്റില്‍ ലോണ്‍ സൗകര്യം ലഭ്യമാണ്:
- (A) 3 മുതല്‍ 9 മാസം വരെയുള്ള സ്കീമിന്: ലോണ്‍ സൗകര്യം ലഭ്യമല്ല.
- (B) 01 മുതല്‍ 04 വര്‍ഷം വരെയുള്ള സ്കീമിന്: നിക്ഷേപിച്ചിരിക്കുന്ന തുകയുടെ പരമാവധി 60% വരെ.
- (C) 05 വര്‍ഷ സ്കീമിന്: 12 മാസം കഴിഞ്ഞ്, നിക്ഷേപിച്ചിരിക്കുന്ന തുകയുടെ പരമാവധി 60% വരെ.
സൊസൈറ്റിയുടെ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായ പലിശ നിരക്ക് ബാധകമായിരിക്കും.
ഫിക്സഡ് ഡിപ്പോസിറ്റില്‍ എന്തെങ്കിലും ലോണ്‍ സൗകര്യം ഉണ്ടോ?
ഉണ്ട്! ഇനി പറയുന്ന നിയമങ്ങള്‍ക്ക് അനുസൃതമായി ഫിക്സഡ് ഡിപ്പോസിറ്റില്‍ ലോണ്‍ സൗകര്യം ലഭ്യമാണ്:
- (A) 01 മുതല്‍ 04 വര്‍ഷം വരെയുള്ള എഫ്ഡിക്ക് → എഫ്ഡിയില് നിക്ഷേപിച്ചിരിക്കുന്ന തുകയുടെ പരമാവധി 60% വരെ അംഗങ്ങള്‍ക്ക് ലഭ്യമാക്കാം. സൊസൈറ്റിയുടെ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായ പലിശ നിരക്ക് ബാധകമായിരിക്കും.
- (B) 05 വര്‍ഷത്തേക്കുള്ള എഫ്ഡിക്ക് → 12 മാസം കഴിഞ്ഞ് എഫ്ഡിയില് നിക്ഷേപിച്ചിരിക്കുന്ന തുകയുടെ പരമാവധി 60% വരെ അംഗങ്ങള്‍ക്ക് ലഭ്യമാക്കാം. സൊസൈറ്റിയുടെ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായ പലിശ നിരക്ക് ബാധകമായിരിക്കും.
നേടൂ മാത്സര്യ ഫിക്സഡ് ഡിപ്പോസിറ്റ് നിരക്കുകള്‍
വ്യത്യസ്ത നിക്ഷേപ സ്കീമുകളാണ് ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നിങ്ങള്‍ക്ക് നല്‍കുന്നത്. അതിലൂടെ നിങ്ങള്‍ക്ക് മാത്സര്യ നിരക്കുകള്‍ സ്വന്തമാക്കാനും ഒരു ഹ്രസ്വ കാലത്തിനുള്ളില്‍ നിങ്ങളുടെ നിക്ഷേപങ്ങള്‍ വളര്‍ത്താനും കഴിയും. ഞങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമില്‍ നിങ്ങളുടെ വിലപ്പെട്ട സമ്പാദ്യങ്ങള്‍ ആനുപാതികമായ എഫ് ഡി പലിശ നിരക്കുകളില്‍ നിങ്ങള്‍ക്ക് നിക്ഷേപിക്കാനുള്ള അവസരമാണ് നല്‍കുന്നത്. ചുരുങ്ങിയത് 3 മാസത്തേക്കും പരമാവധി 5 വര്‍ഷത്തേക്കും ഉള്ള കാലയളവുകളില്‍ എഫ് ഡിയില്‍ നിക്ഷേപിക്കാന്‍ ആദര്‍ശ് ക്രെഡിറ്റ് നിങ്ങള്‍ക്ക് അവസരം നല്‍കുന്നുണ്ട്.
വലിയ തുകയല്ലേ എഫ് ഡിയില്‍ നിക്ഷേപിക്കാന്‍ കഴിയൂ എന്നൊന്നും ഇല്ല. വെറും 1000 രൂപയില്‍ നിങ്ങള്‍ക്ക് എഫ് ഡിയില്‍ നിക്ഷേപം തുടങ്ങാം. അതിനു മുകളില്‍ 100 രൂപയുടെ ഗുണിതങ്ങളായി നിങ്ങള്‍ക്ക് ഇതിലെ നിക്ഷേപം വര്‍ധിപ്പിക്കാം. ചെറിയ നിക്ഷേപങ്ങള്‍ നടത്തിക്കൊണ്ട് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പ്രകടമായും നിങ്ങള്‍ക്ക് നല്ല വരുമാനവും നേടാം.
ഞങ്ങള്‍ ഹ്രസ്വകാല ഫിക്സഡ് ഡിപ്പോസിറ്റുകളും നല്കുന്നതിനാല് നിങ്ങളുടെ ജീവിത സമ്പാദ്യങ്ങള്‍ ഹ്രസ്വ കാലയളവുകളില്‍ നിക്ഷേപിക്കാനും നിങ്ങള്‍ക്ക് കഴിയും. 3 മാസം, 6 മാസം, 9 മാസം എന്നിങ്ങനെയുള്ള കാലയളവുകളിലെ ഹ്രസ്വകാല ഫിക്സഡ് ഡിപ്പോസിറ്റുകളില്‍ നിങ്ങള്‍ക്ക് നിക്ഷേപിക്കാം. നിങ്ങളുടെ എഫ് ഡികള്‍ക്ക് 7.50%-ത്തിനും 11.75%-ത്തിനും ഇടയിലുള്ള ഏറ്റവും മികച്ച എഫ് ഡി നിരക്കുകളും നിങ്ങള്‍ക്ക് നേടാം. അതിനാല്‍ ഇന്നു തന്നെ ആദര്‍ശ് ക്രെഡിറ്റിന്റെ ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമുകളില്‍ നിക്ഷേപിച്ച് നിങ്ങളുടെ നിക്ഷേപങ്ങളിന്മേല് മാത്സര്യ നിരക്കുകളില്‍ വരുമാനം നേടൂ.
ഇപ്പോള്‍ ഞങ്ങള്‍ ഇത്തരത്തില്‍ മൊത്തമായി നിക്ഷേപിക്കാനുള്ള തുക 15 ലക്ഷത്തിലധികമായി ഉയര്‍ത്തിയിട്ടുണ്ട്. ഇത്തരത്തില്‍ മൊത്തത്തില്‍ തുക നിക്ഷേപിക്കുമ്പോള്‍ നിങ്ങള്‍ക്ക് സ്പെഷ്യലും ഉയര്‍ന്നതുമായ പലിശ നിരക്കുകളും നേടാം.
ബാധ്യതാ നിരാകരണം: ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അംഗങ്ങള്‍ക്കു മാത്രമാണ് ഈ സൊസൈറ്റിയുടെ എല്ലാ ഉല്പന്നങ്ങളും സേവനങ്ങളും ലഭ്യം.