അംഗത്വം

സൊസൈറ്റിയില്‍ അംഗമാകേണ്ടത് എങ്ങനെ?

ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡില്‍ ഒരു അംഗമാകാന്‍, 10 രൂപ മുഖവിലയുള്ള സൊസൈറ്റിയുടെ ഒരു ഓഹരിക്കെങ്കിലും അപേക്ഷിക്കേണ്ടതുണ്ട്. സൊസൈറ്റി മാനേജ്മെന്‍റിന്‍റെ അനുമതിക്ക് വിധേയമായിട്ടായിരിക്കും ഇത് അനുവദിക്കുക. ഇത് നിരവധി മറ്റ് അവകാശങ്ങൾക്കു പുറമേ എ ജി എമ്മിലൂടെ (വാർഷിക പൊതു യോഗം) ഈ സ്ഥാപനത്തിന്‍റെ മാനേജ്‌മെന്‍റ് നടപടിക്രമങ്ങളിൽ പങ്കാളിയാകാനുള്ള അവകാശവും നിങ്ങൾക്ക് നൽകും. അല്ലാത്തപക്ഷവും നിങ്ങൾക്ക് ഈ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാവുന്നതാണ്. നല്ല എണ്ണയിട്ട യന്ത്രം പോലെയാണ് ഞങ്ങളുടെ സൊസൈറ്റി പ്രവർത്തിക്കുന്നത്. “ആദർശ് പരിവാറി”ന്‍റെ ഭാഗമായാണ് എല്ലാ അംഗങ്ങളേയും ഞങ്ങൾ പരിഗണിക്കുന്നത് എന്നതിനാൽ ഞങ്ങൾക്ക് എല്ലാവരേയും പരസ്പരം അറിയുകയും ചെയ്യാം. ഈ സംരംഭത്തിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ കൊണ്ട്, സാമ്പത്തിക പിന്തുണയിലൂടെ ഞങ്ങളുടെ അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാകുമ്പോൾ ഞങ്ങൾ അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ഒരു കുടക്കീഴിൽ സാങ്കേതികവിദ്യയിലൂന്നിയ സാധ്യമായ എല്ലാ ധനകാര്യ സേവനങ്ങളും ഒരുക്കി നൽകുകയുമാണ് ചെയ്യുന്നത്.

Adarsh Membership Work
Adarsh Who can be a Member

ആർക്ക് ഈ സൊസൈറ്റിയിൽ ഒരു അംഗമാകാം?

ഇന്ത്യയിൽ താമസിക്കുകയും ഇന്ത്യൻ പൗരനായിരിക്കുകയും (ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ദാദ്രാ, നാഗർ ഹവേലി, ലക്ഷദ്വീപ് എന്നിവ ഒഴികെ) കോടതി ക്രിമിനൽ കുറ്റത്തിന് ശിക്ഷിക്കപ്പെടാതിരിക്കുകയും മറ്റേതെങ്കിലും ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ അംഗമല്ലാതിരിക്കുകയും സാധുവായ ഒരു കരാറിൽ ഏർപ്പെടാൻ ശേഷി ഉണ്ടായിരിക്കുകയും ചെയ്യുന്ന 18 വയസ്സ് പൂർത്തിയായ ഏതു വ്യക്തിക്കും.

എങ്ങനെ ഈ സൊസൈറ്റിയില്‍ ഒരു അംഗമായി ചേരാം?

സൊസൈറ്റിയിലെ അംഗത്വത്തിനുള്ള അപേക്ഷ സൊസൈറ്റിയുടെ ഏതെങ്കിലും ശാഖയിലോ അഡൈസറുടെ ആദർശ് മൊബൈൽ മണി ആപ്ലിക്കേഷനിലൂടെയോ അപേക്ഷകൻ നിശ്ചിത ഫോമിൽ ആധാർ അടക്കമുള്ള കെ വൈ സി രേഖകളും ചുരുങ്ങിയത് 10 രൂപയ്ക്കുള്ള ഒരു ഓഹരി അപേക്ഷയും സഹിതം സമർപ്പിക്കണം. യോഗ്യതാ മാനദണ്ഡങ്ങൾ പൂർത്തീകരിക്കുന്നതിന് അനുസരിച്ച്, അപേക്ഷകന് 10 രൂപയുടെ ഒരു ഓഹരി അനുവദിക്കും. അംഗത്തിന് തീർച്ചയായും ഒന്നിലധികം ഓഹരികൾക്ക് അപേക്ഷിക്കാവുന്നതാണ്. സൊസൈറ്റിയുടെ അനുമതിക്ക് അനുസരിച്ചായിരിക്കും അവ അനുവദിക്കുക.

Adarsh How can One Join
Note

*അംഗത്വ അപേക്ഷ/കൾ സ്വീകരിക്കാനോ/നിരസിക്കാനോ ഉള്ള അവകാശം സൊസൈറ്റി മാനേജ്‌മെന്‍റിൽ നിക്ഷിപ്തമാണ്.

മെംബര്‍ഷിപ്പ് ഫോം ഡൌണ്‍ലോഡ് ചെയ്യുക

ഓണ്‍ലൈനില്‍ വിവരങ്ങള്‍ ആരായുക