സ്വകാര്യതാ നയം

www.adarshcredit.in വെബ്സൈറ്റിന്‍റെ ഉപയോക്താക്കളില്‍ നിന്ന്‍ (ഓരോന്നും, ഒരു “ഉപയോക്താവ്”) ശേഖരിക്കുന്ന വിവരങ്ങള്‍ ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ഉപയോഗിക്കുകയും പരിപാലിക്കുകയും വെളിപ്പെടുത്തുകയും ചെയ്യുന്ന വിധമാണ് ഈ സ്വകാര്യതാ നയം തയാറാക്കിയിരിക്കുന്നത്. ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് വാഗ്ദാനം ചെയ്യുന്ന സൈറ്റിനും എല്ലാ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ബാധകമാണ് ഈ സ്വകാര്യതാ നയം.

വ്യക്തിഗതമായി തിരിച്ചറിയപ്പെടുന്ന വിവരങ്ങള്‍

ഉപയോക്താക്കള്‍ ഞങ്ങളുടെ സൈറ്റ് സന്ദര്‍ശിക്കുമ്പോഴും സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴും ന്യൂസ് ലെറ്റര്‍ സബ്സ്ക്രൈബ് ചെയ്യുമ്പോഴും ഒരു സര്‍വേയ്ക്ക് ഉത്തരം നല്‍കുമ്പോഴും ഒരു ഫോം പൂര്‍ത്തിയാക്കുമ്പോഴും ഞങ്ങള്‍ സൈറ്റില്‍ ലഭ്യമാക്കിയിരിക്കുന്ന മറ്റ് ആക്ടിവിറ്റികള്‍, സേവനങ്ങള്‍, ഫീച്ചറുകള്‍ അല്ലെങ്കില്‍ വിഭവങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടും ഉള്ള നിരവധി മാര്‍ഗങ്ങളിലൂടെ, എന്നാല്‍ ഇവയിലൊന്നും പരിമിതപ്പെടാതെ, ഉപയോക്താക്കളില്‍ നിന്ന്‍ വ്യക്തിഗതമായി തിരിച്ചറിയപ്പെടുന്ന വിവരങ്ങള്‍ ശേഖരിച്ചേക്കാം. ഉപയോക്താക്കളോട്, ഉചിതമാംവിധം, ഇമെയില്‍ വിലാസം, തപാല്‍ വിലാസം, ഫോണ്‍ നമ്പര്‍, സോഷ്യല്‍ സെക്യുരിറ്റി നമ്പര്‍ എന്നിവ ചോദിച്ചേക്കാം. എന്നാല്‍ ഉപയോക്താക്കള്‍ക്ക് അജ്ഞാതമായും ഞങ്ങളുടെ സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. ഉപയോക്താക്കള്‍ സ്വമേധയാ ഇത്തരം വിവരങ്ങള്‍ ഞങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുണ്ടെങ്കില്‍ മാത്രമേ വ്യക്തിഗതമായി തിരിച്ചറിയപ്പെടുന്ന വിവരങ്ങള്‍ ഞങ്ങള്‍ ശേഖരിക്കുകയുള്ളൂ. വ്യക്തിഗതമായി തിരിച്ചറിയപ്പെടുന്ന വിവരങ്ങള്‍ നല്‍കുന്നത് ഉപയോക്താക്കള്‍ക്ക് എപ്പോഴും നിരസിക്കാവുന്നതാണ്, സൈറ്റുമായി ബന്ധപ്പെട്ട നിശ്ചിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അവരെ തടഞ്ഞേക്കാവുന്ന സന്ദര്‍ഭങ്ങളില്‍ ഒഴികെ.

വ്യക്തിഗതമല്ലാത്ത തിരിച്ചറിയല്‍ വിവരങ്ങള്‍

ഞങ്ങളുടെ സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ഉപയോക്താക്കളെക്കുറിച്ചുള്ള വ്യക്തിഗതമല്ലാത്ത തിരിച്ചറിയല്‍ വിവരങ്ങള്‍ ഞങ്ങള്‍ ശേഖരിച്ചേക്കാം. ബ്രൌസറിന്‍റെ പേര്, കമ്പ്യൂട്ടറിന്‍റെ തരം, ഞങ്ങളുടെ സൈറ്റില്‍ കണക്റ്റ് ചെയ്യാന്‍ ഉപയോക്താക്കള്‍ ഉപയോഗിച്ച സാങ്കേതികവിദ്യയുടെ വിവരങ്ങള്‍, അതായത്, ഓപ്പറേറ്റിങ് സിസ്റ്റം, ഉപയോഗിച്ച ഇന്‍റര്‍നെറ്റ് സേവന ദാതാക്കള്‍, മറ്റ് സമാന വിവരങ്ങള്‍, എന്നിവ അടക്കം ഉള്ളതാകാം വ്യക്തിഗതമല്ലാത്ത തിരിച്ചറിയല്‍ വിവരങ്ങള്‍.

വെബ് ബ്രൌസര്‍ കുക്കികള്‍

ഉപയോക്താവിന്‍റെ അനുഭവം മെച്ചപ്പെടുത്താന്‍ ഞങ്ങളുടെ സൈറ്റ് “കുക്കികള്‍” ഉപയോഗിച്ചേക്കാം. ഉപയോക്താവിന്‍റെ വെബ് ബ്രൌസര്‍ റെക്കോര്‍ഡ്-കീപ്പിങ്ങ് ലക്ഷ്യങ്ങക്കും ചിലപ്പോള്‍ അവരെക്കുറിച്ചുള്ള വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്നതിനും തങ്ങളുടെ ഹാര്‍ഡ് ഡ്രൈവില്‍ കുക്കികള്‍ സ്ഥാപിച്ചേക്കും. കുക്കികള്‍ നിരസിക്കാനോ കുക്കികള്‍ അയക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കാനോ കഴിയും വിധം തങ്ങളുടെ വെബ് ബ്രൌസര്‍ ഉപയോക്താക്കള്‍ക്ക് സജ്ജീകരിക്കാം. അവര്‍ അങ്ങനെ ചെയ്യുന്ന പക്ഷം, ഈ സൈറ്റിന്‍റെ ചില ഭാഗങ്ങള്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചേക്കില്ല എന്ന കാര്യം ശ്രദ്ധിക്കുക.

ശേഖരിച്ച വിവരങ്ങള്‍ ഞങ്ങള്‍ എങ്ങനെ ഉപയോഗിക്കും

ഇനി പറയുന്ന കാര്യങ്ങള്‍ക്ക് ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്തേക്കാം:

 • അംഗത്തിന്‍റെ/ങ്ങളുടെ സേവനം മെച്ചപ്പെടുത്താന്‍
  നിങ്ങളുടെ അംഗത്തിന്‍റെ/ങ്ങളുടെ സേവന അഭ്യര്‍ത്ഥനയോട് പ്രതികരിക്കാനും ആവശ്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി പിന്തുണയ്ക്കാനും നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ഞങ്ങളെ സഹായിക്കും
 • ഉപയോക്താവിന്‍റെ അനുഭവം വ്യക്തിഗതമാക്കാന്‍
  ഞങ്ങളുടെ സൈറ്റില്‍ നല്‍കിയിട്ടുള്ള സേവനങ്ങളും വിഭവങ്ങളും ഒരു ഗ്രൂപ്പ് എന്ന നിലയില്‍ ഞങ്ങളുടെ ഉപയോക്താക്കള്‍ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ വിവരങ്ങള്‍ സഞ്ചിതമായി ഞങ്ങള്‍ ഉപയോഗിച്ചേക്കാം.
 • ഞങ്ങളുടെ സൈറ്റ് മെച്ചപ്പെടുത്താന്‍
  ഞങ്ങളുടെ ഉല്‍പന്നങ്ങളും സേവനങ്ങളും മെച്ചപ്പെടുത്താന്‍ നിങ്ങള്‍ നല്‍കുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഉപയോഗിച്ചേക്കാം.
 • കാലാകാലങ്ങളില്‍ ഇമെയിലുകള്‍ അയക്കാന്‍
  ഉപയോക്താക്കളുടെ വിവരങ്ങളും അവരുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട കാലികമായ വിവരങ്ങളും അയക്കാന്‍ പ്രസ്തുത ഇമെയില്‍ ഞങ്ങള്‍ ഉപയോഗിച്ചേക്കും. അവരുടെ അന്വേഷണങ്ങള്‍, ചോദ്യങ്ങള്‍, അല്ലെങ്കില്‍ മറ്റ് അഭ്യര്‍ത്ഥനകള്‍ എന്നിവയോട് പ്രതികരിക്കാനും അത് ഉപയോഗിച്ചേക്കാം. ഞങ്ങളുടെ ഇമെയില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഉപയോക്താവ് തീരുമാനിക്കുകയാണെങ്കില്‍ അവര്‍ക്ക് കമ്പനി വാര്‍ത്തകള്‍, അപ്ഡേറ്റുകള്‍, ബന്ധപ്പെട്ട ഉല്‍പന്നത്തിന്‍റെ അല്ലെങ്കില്‍ സേവനത്തിന്‍റെ വിവരങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ഇമെയിലുകള്‍ ലഭിച്ചേക്കും. ഭാവിയില്‍ ഇമെയില്‍ ലഭിക്കുന്നതില്‍ നിന്ന്‍ അണ്‍സബ്സ്ക്രൈബ് ചെയ്യണമെന്ന് ഉപയോക്താവ് എപ്പോള്‍ ആഗ്രഹിച്ചാലും ഇത്തരത്തിലുള്ള ഓരോ മെയിലിന്‍റെയും അടിഭാഗത്ത് അണ്‍സബ്സ്ക്രൈബ് ചെയ്യാനുള്ള നിര്‍ദ്ദേശങ്ങളുടെ വിവരങ്ങള്‍ ഞങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരിക്കും അല്ലെങ്കില്‍ ഞങ്ങളുടെ സൈറ്റിലൂടെ ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.

എങ്ങനെ ഞങ്ങള്‍ നിങ്ങളുടെ വിവരങ്ങള്‍ സംരക്ഷിക്കും

നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍, ഉപയോക്തൃനാമം, പാസ്സ്‌വേര്‍ഡ്‌, ട്രാന്‍സാക്ഷന്‍ വിവരങ്ങള്‍, ഞങ്ങളുടെ സൈറ്റില്‍ സ്റ്റോര്‍ ചെയ്തിരിക്കുന്ന ഡാറ്റ എന്നിവയിലേക്കുള്ള അനധികൃത പ്രവേശനം, തിരുത്തല്‍, വെളിപ്പെടുത്തല്‍ അല്ലെങ്കില്‍ നശിപ്പിക്കല്‍ എന്നിവ തടുക്കാന്‍ ഞങ്ങള്‍ ഉചിതമായ ഡാറ്റാ കളക്ഷന്‍, സ്റ്റോറേജ്, പ്രോസസിങ്ങ് കീഴ്വഴക്കങ്ങളും സെക്യൂരിറ്റി നടപടിക്രമങ്ങളും കൈക്കൊണ്ടിട്ടുണ്ട്.

ഉപയോക്താക്കള്‍ക്ക് കഴിയുന്നത്ര സുരക്ഷിതമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചു നല്‍കാന്‍ പിസിഐ വള്‍ണര്‍ബിലിറ്റി നിലവാരങ്ങള്‍ക്ക് അനുരൂപമായാണ് ഞങ്ങളുടെ സൈറ്റ് തയാറാക്കിയിരിക്കുന്നത്.

നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ പങ്കുവയ്ക്കല്‍

ഉപയോക്താക്കളുടെ വ്യക്തിഗത തിരിച്ചറിയല്‍ വിവരങ്ങള്‍ ഞങ്ങള്‍ മറ്റുള്ളവര്‍ക്ക് വില്‍ക്കുകയോ വ്യാപാരം ചെയ്യുകയോ വാടകയ്ക്ക് നല്‍കുകയോ ചെയ്യില്ല. സന്ദര്‍ശകരുടെയും ഉപയോക്താക്കളുടെയും ഏതെങ്കിലും വ്യക്തിഗത തിരിച്ചറിയല്‍ വിവരങ്ങളുമായി ബന്ധമില്ലാത്ത പൊതുവായ ഒന്നിച്ചുചേര്‍ത്ത സ്ഥിതിവിവരങ്ങള്‍ ഞങ്ങളുടെ ബിസിനസ് പങ്കാളികള്‍, വിശ്വസ്ത അനുബന്ധ സ്ഥാപനങ്ങള്‍, പരസ്യക്കാര്‍ എന്നിവര്‍ക്ക് മേല്‍പറഞ്ഞ കാര്യങ്ങള്‍ക്കായി ഞങ്ങള്‍ പങ്കുവച്ചേക്കാം.

ഈ സ്വകാര്യത നയത്തിലെ മാറ്റങ്ങള്‍

ഏതു നേരത്തും ഈ സ്വകാര്യതാ നയം കാലികമാക്കാനുള്ള സ്വാതന്ത്ര്യം ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന് ഉണ്ടായിരിക്കും. ഞങ്ങള്‍ അപ്രകാരം ചെയ്യുമ്പോള്‍, ഞങ്ങളുടെ സൈറ്റിന്‍റെ പ്രധാന പേജില്‍ ഒരു അറിയിപ്പ് പോസ്റ്റ്‌ ചെയ്യുകയും ഈ പേജിന്‍റെ അടിഭാഗത്ത് കാലികമാക്കിയ തീയതി പുതുക്കുകയും നിങ്ങള്‍ക്ക് ഒരു ഇമെയില്‍ അയക്കുകയും ചെയ്യും. ഞങ്ങള്‍ ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഞങ്ങള്‍ എപ്രകാരമാണ് സഹായിക്കുന്നതെന്ന് അറിഞ്ഞു കൊണ്ടേയിരിക്കാന്‍ ഇടയ്ക്കിടെ ഈ പേജ് ഉപയോക്താക്കള്‍ സന്ദര്‍ശിക്കണം. ഈ സ്വകാര്യതാ നയം പുനപ്പരിശോധിക്കുകയും ഭേദഗതികളെക്കുറിച്ച് അറിഞ്ഞിരിക്കുകയും ചെയ്യേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തം ആണെന്ന് നിങ്ങള്‍ അറിയുകയും സമ്മതിക്കുകയും ചെയ്യുകയാണ്.

ഈ വ്യവസ്ഥകള്‍ നിങ്ങള്‍ അംഗീകരിക്കല്‍
ഈ സൈറ്റ് ഉപയോഗിക്കുന്നതിലൂടെ സേവന നയവും വ്യവസ്ഥകളും അംഗീകരിക്കുന്നുവെന്ന് നിങ്ങള്‍ സൂചിപ്പിക്കുകയാണ്. ഈ നയം നിങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍, ദയവായി ഞങ്ങളുടെ സൈറ്റ് ഉപയോഗിക്കരുത്. ഈ നയങ്ങളില്‍ മാറ്റം വരുത്തിക്കഴിഞ്ഞും നിങ്ങള്‍ ഈ സൈറ്റ് ഉപയോഗിക്കുന്നതിലൂടെ അത്തരം മാറ്റങ്ങള്‍ നിങ്ങള്‍ അംഗീകരിച്ചുവെന്നതായി കണക്കാക്കപ്പെടും.

ഞങ്ങളെ ബന്ധപ്പെടുക

ഈ സ്വകാര്യതാ നയം, ഈ സൈറ്റിന്‍റെ കീഴ്വഴക്കങ്ങള്‍ അല്ലെങ്കില്‍ ഈ സൈറ്റുമായുള്ള നിങ്ങളുടെ ഇടപാടുകള്‍ എന്നിവയെക്കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും ചോദ്യങ്ങള്‍ ഉണ്ടെങ്കില്‍ ദയവായി ഞങ്ങളെ ബന്ധപ്പെടുക:

ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്

www.adarshcredit.in
ആദര്‍ശ് ഭവന്‍, 14 വിദ്യാവിഹാര്‍ കോളനി, ഉസ്മാന്‍ പുര, ആശ്രം റോഡ്‌, അഹമ്മദാബാദ്, പിന്‍കോഡ്: 380013, ജില്ല: അഹമ്മദാബാദ്, സംസ്ഥാനം: ഗുജറാത്ത്
ഫോണ്‍: +91-079-27560016
ഫാക്സ്: +91-079-27562815
info@adarshcredit.in

ടോള്‍ ഫ്രീ: 1800 3000 3100