ക്വിക്ക് ലിങ്ക്

എസ്ഐപി

എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാനും മച്യൂരിറ്റിയില്‍ ഒരു സഞ്ചിത വരുമാനം (വാര്‍ഷികമായി കണക്കാക്കുന്നത്) നേടാനും അംഗങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ് എസ്ഐപി അക്കൌണ്ട്. എസ്ഐപിയുടെ കാലയളവിന് അനുസൃതമായി എസ്ഐപി പലിശ നിരക്കുകള്‍ നല്‍കും ആദര്‍ശ്.

മാസം തോറും 100 രൂപ നിക്ഷേപിക്കുമ്പോള്‍:

കാലയളവ് (മാസങ്ങളില്‍)പലിശ നിരക്ക് (%-ത്തില്‍ പ്രതിവര്‍ഷം)മച്യൂരിറ്റി തുക (രൂപയില്‍ 100)1000 രൂപയുടെ ത്രൈമാസിക നിക്ഷേപത്തിന്മേലുള്ള മച്യൂരിറ്റി തുക1000 രൂപയുടെ അര്‍ധ വാര്‍ഷിക നിക്ഷേപത്തിന്മേലുള്ള മച്യൂരിറ്റി തുക
1211.001,272.004,275.00NA
2411.502,696.009,068.004,595.00
3612.004,312.0014,510.007,356.00
4812.006,108.0020,551.0010,419.00
6012.508,221.0027,670.0014,036.00
7212.7510,610.0035,718.0018,122.00
12013.0023,660.0079,665.0040,431.00

പലിശ നിരക്കുകള്‍ 2019 ജനുവരി 19 മുതല്‍ പ്രാബല്യത്തില്‍
* എസ്ഐപി ഉല്‍പന്നങ്ങള്‍ എന്‍എസിഎച്ചിലൂടെയും (നാഷണല്‍ ഓട്ടോമേറ്റ്ഡ് ക്ലിയറിങ് ഹൌസ്) ലഭ്യമാണ്

എഫ് എ ക്യു

എത്രയാണ് എസ്ഐപി ഡിപ്പോസിറ്റ് സ്കീമിന്‍റെ കാലയളവ്?

1 വര്‍ഷം, 2 വര്‍ഷം, 3 വര്‍ഷം, 4 വര്‍ഷം, 5 വര്‍ഷം, 6 വര്‍ഷം എന്നിങ്ങനെ പരമാവധി 10 വര്‍ഷം വരെയുള്ള വിവിധ കാലയളവുകളില്‍ എസ്ഐപി ഡിപ്പോസിറ്റ് ലഭ്യമാണ്.

എത്രയാണ് എസ്ഐപി ഡിപ്പോസിറ്റ് സ്കീമിലെ ചുരുങ്ങിയ നിക്ഷേപ തുക?

പ്രതിമാസ നിക്ഷേപം- എസ്ഐപിക്കുള്ള ചുരുങ്ങിയ നിക്ഷേപ തുക 100 രൂപ. അതിനു മുകളില്‍ 50 രൂപയുടെ ഗുണിതങ്ങള്‍.
ത്രൈമാസിക, അര്‍ധ വാര്‍ഷിക നിക്ഷേപം- എസ്ഐപിക്കുള്ള ചുരുങ്ങിയ നിക്ഷേപ തുക 1000 രൂപ. അതിനു മുകളില്‍ 500 രൂപയുടെ ഗുണിതങ്ങള്‍.

എസ്ഐപി ഡിപ്പോസിറ്റ് സ്കീമില്‍ ഒരു അംഗത്തിന് എത്ര കണ്ട് പലിശ ലഭിക്കും?

ഇനി പറയും വിധമാണ് ഈ ഉല്‍പന്നത്തിന്‍റെ പലിശ നിരക്ക്:-

 • 1 വര്‍ഷം – 11.00% വര്‍ഷം തോറും കണക്കാക്കുന്നത്
 • 2 വര്‍ഷം – 11.50% വര്‍ഷം തോറും കണക്കാക്കുന്നത്
 • 3 വര്‍ഷം – 12.00% വര്‍ഷം തോറും കണക്കാക്കുന്നത്
 • 4 വര്‍ഷം – 12.00% വര്‍ഷം തോറും കണക്കാക്കുന്നത്
 • 5 വര്‍ഷം – 12.50% വര്‍ഷം തോറും കണക്കാക്കുന്നത്
 • 6 വര്‍ഷം – 12.75% വര്‍ഷം തോറും കണക്കാക്കുന്നത്
 • 10 വര്‍ഷം – 13.00% വര്‍ഷം തോറും കണക്കാക്കുന്നത്

എസ്ഐപി ഡിപ്പോസിറ്റ് സ്കീമില്‍ എന്തെങ്കിലും പ്രീമച്യൂരിറ്റി സൗകര്യം ഉണ്ടോ?

ഇനി പറയുന്ന നിയമങ്ങള്‍ക്ക് അനുസൃതമായി അംഗങ്ങള്‍ക്ക് ഈ ഡിപ്പോസിറ്റ് പ്രീമച്വര്‍ ചെയ്യാം:-

(A) 12 മാസക്കാലയളവിലുള്ള സ്കീമിന്:

 • 6 മാസം വരെ അനുവദനീയമല്ല
 • 6 മാസത്തിനു ശേഷം 9 മാസം വരെയുള്ള പ്രീമച്യൂരിറ്റി പേയ്മെന്‍റുകള്‍ക്ക് പലിശ നല്‍കില്ല. 2% സര്‍വീസ് ചാര്‍ജും 30 രൂപ സ്റ്റേഷണറി നിരക്കും ഈടാക്കും.
 • 9 മാസത്തിനു ശേഷം 12 മാസം വരെയുള്ള പ്രീമച്യൂരിറ്റി പേയ്മെന്‍റുകള്‍ക്ക്, 3% എന്ന നിരക്കില്‍ ക്രമപ്പലിശ നല്‍കും. 50 രൂപ സ്റ്റേഷണറി നിരക്ക് ഈടാക്കും.

(B) 24 മാസക്കാലയളവിലുള്ള സ്കീമിന്:

 • 12 മാസം വരെ: പ്രീ മച്യൂരിറ്റി അനുവദനീയമല്ല
 • 12 മാസത്തിനു ശേഷം 18 മാസം വരെ: പ്രതിവര്‍ഷം 2% പലിശ നിരക്കില്‍
 • 18 മാസത്തിനു ശേഷം 24 മാസം വരെ : പ്രതിവര്‍ഷം 3% പലിശ നിരക്കില്‍

(C) 36 മാസക്കാലയളവിലുള്ള സ്കീമിന്:

 • 18 മാസം വരെ: പ്രീമച്യൂരിറ്റി അനുവദനീയം അല്ല
 • 18 മാസത്തിനു ശേഷം 24 മാസം വരെ: പ്രതിവര്‍ഷം 2% പലിശ നിരക്കില്‍
 • 24 മാസത്തിനു ശേഷം 36 മാസം വരെ: പ്രതിവര്‍ഷം 3% പലിശ നിരക്കില്‍

(D) 48 മാസക്കാലയളവിലുള്ള സ്കീമിന്:

 • 24 മാസം വരെ: പ്രീമച്യൂരിറ്റി അനുവദനീയം അല്ല
 • 24 മാസത്തിനു ശേഷം 36 മാസം വരെ: പ്രതിവര്‍ഷം 2% പലിശ നിരക്കില്‍
 • 36 മാസത്തിനു ശേഷം 48 മാസം വരെ: പ്രതിവര്‍ഷം 3% പലിശ നിരക്കില്‍

(E) 60 മാസവും 72 മാസവും കാലയളവില്‍ ഉള്ള സ്കീമുകള്‍ക്ക്:

 • 36 മാസം വരെ: പ്രീമച്യൂരിറ്റി അനുവദനീയം അല്ല
 • 36 മാസത്തിനു ശേഷം: പ്രതിവര്‍ഷം 3% പലിശ നിരക്കില്‍

(F) 120 മാസക്കാലയളവിലുള്ള സ്കീമിന്:

 • 60 മാസം വരെ: പ്രീമച്യൂരിറ്റി അനുവദനീയം അല്ല
 • 60 മാസത്തിനു ശേഷം: പ്രതിവര്‍ഷം 3% പലിശ നിരക്കില്‍

എസ്ഐപി ഡിപ്പോസിറ്റ് സ്കീമില്‍ എന്തെങ്കിലും ലോണ്‍ സൗകര്യം ഉണ്ടോ?

ഇനി പറയുന്ന നിയമങ്ങള്‍ക്ക് അനുസൃതമായി ലോണ്‍ സൗകര്യം ലഭ്യമാണ്:-

റെഗുലര്‍ മന്തിലി എസ്ഐപി സ്കീം:

(A) 12 മാസവും 24 മാസവും കാലയളവുകളില്‍ ഉള്ള സ്കീമുകള്‍ക്ക്:
6 മാസത്തിനു ശേഷം (6 ഗഡുക്കള്‍ സ്വീകരിച്ചു കഴിഞ്ഞ്): നിക്ഷേപ തുകയുടെ 60% വരെ

(B) 36 മാസവും 48 മാസവും കാലയളവുകളില്‍ ഉള്ള സ്കീമുകള്‍ക്ക്:
12 മാസത്തിനു ശേഷം (12 ഗഡുക്കള്‍ സ്വീകരിച്ചു കഴിഞ്ഞ്): നിക്ഷേപ തുകയുടെ 60% വരെ

(C) 60 മാസവും 72 മാസവും കാലയളവുകളില്‍ ഉള്ള സ്കീമുകള്‍ക്ക്:
24 മാസത്തിനു ശേഷം (24 ഗഡുക്കള്‍ സ്വീകരിച്ചു കഴിഞ്ഞ്): നിക്ഷേപ തുകയുടെ 60% വരെ

(D) 120 മാസ കാലയളവിലെ സ്കീമിന്:
60 മാസത്തിനു ശേഷം (60 ഗഡുക്കള്‍ സ്വീകരിച്ചു കഴിഞ്ഞ്): നിക്ഷേപ തുകയുടെ 60% വരെ

ത്രൈമാസിക എസ്ഐപി സ്കീം:

(A ) 12 മാസവും 24 മാസവും കാലയളവുകളില്‍ ഉള്ള സ്കീമുകള്‍ക്ക്:
6 മാസത്തിനു ശേഷം (2 ഗഡുക്കള്‍ സ്വീകരിച്ചു കഴിഞ്ഞ്): നിക്ഷേപ തുകയുടെ 60% വരെ

(B) 36 മാസവും 48 മാസവും കാലയളവുകളില്‍ ഉള്ള സ്കീമുകള്‍ക്ക്:
12 മാസത്തിനു ശേഷം (4 ഗഡുക്കള്‍ സ്വീകരിച്ചു കഴിഞ്ഞ്): നിക്ഷേപ തുകയുടെ 60% വരെ

(C) 60 മാസവും 72 മാസവും കാലയളവുകളില്‍ ഉള്ള സ്കീമുകള്‍ക്ക്:
24 മാസത്തിനു ശേഷം (8 ഗഡുക്കള്‍ സ്വീകരിച്ചു കഴിഞ്ഞ്): നിക്ഷേപ തുകയുടെ 60% വരെ

(D) 120 മാസ കാലയളവിലെ സ്കീമിന്:
60 മാസത്തിനു ശേഷം (20 ഗഡുക്കള്‍ സ്വീകരിച്ചു കഴിഞ്ഞ്): നിക്ഷേപ തുകയുടെ 60% വരെ

അര്‍ധ വാര്‍ഷിക എസ്ഐപി സ്കീം:

(A) 24, 36, 48 മാസ കാലയളവിലെ സ്കീമുകള്‍ക്ക്:
12 മാസത്തിനു ശേഷം (2 ഗഡുക്കള്‍ സ്വീകരിച്ചു കഴിഞ്ഞ്): നിക്ഷേപ തുകയുടെ 60% വരെ

(B) 60 മാസവും 72 മാസവും കാലയളവുകളില്‍ ഉള്ള സ്കീമുകള്‍ക്ക്:
24 മാസത്തിനു ശേഷം (4 ഗഡുക്കള്‍ സ്വീകരിച്ചു കഴിഞ്ഞ്): നിക്ഷേപ തുകയുടെ 60% വരെ

(C) 120 മാസ കാലയളവിലെ സ്കീമിന്:
60 മാസത്തിനു ശേഷം (10 ഗഡുക്കള്‍ സ്വീകരിച്ചു കഴിഞ്ഞ്): നിക്ഷേപ തുകയുടെ 60% വരെ

എന്തെങ്കിലും സ്പെഷ്യല്‍ നിരക്കുകള്‍ ഉണ്ടോ?

ഇല്ല! നിശ്ചിതമാണ് ഈ ഉല്‍പന്നത്തിലെ പലിശ നിരക്ക്. അതിനാല്‍ മുതിര്‍ന്ന പൌരന്മാര്‍ക്കോ സ്ത്രീകള്‍ക്കോ പ്രത്യേക ആനുകൂല്യം ഒന്നും ലഭ്യമായിരിക്കില്ല.

എസ്ഐപി ഡിപ്പോസിറ്റ് സ്കീമില്‍ ഒരു അംഗം ഗഡുക്കള്‍ മുടക്കം വരുത്തിയാല്‍ എത്രയാണ് നിരക്കുകള്‍?

മന്തിലി ഡിപ്പോസിറ്റ്- ഗഡുക്കളില്‍ മുടക്കം വരുത്തിയാല്‍ നൂറു രൂപയ്ക്ക് പ്രതിമാസം 1.50 രൂപ എന്ന നിരക്കില്‍ ഈടാക്കും.

ത്രൈമാസികം- ഗഡുക്കളില്‍ മുടക്കം വരുത്തിയാല്‍ നൂറു രൂപയ്ക്ക് പ്രതിമാസം 4.50 രൂപ എന്ന നിരക്കില്‍ ഈടാക്കും.

അര്‍ധ വാര്‍ഷികം- ഗഡുക്കളില്‍ മുടക്കം വരുത്തിയാല്‍ നൂറു രൂപയ്ക്ക് പ്രതിമാസം 9 രൂപ എന്ന നിരക്കില്‍ ഈടാക്കും.

ഗംഭീരമായ എസ്ഐപി പലിശ നിരക്കുകള്‍ നേടൂ

ഏറ്റവും മാത്സര്യം നിറഞ്ഞ സാമ്പത്തിക ഉല്‍പന്നങ്ങള്‍ നല്‍കുന്നതിലാണ് ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് എപ്പോഴും വിശ്വസിക്കുന്നത്. ഏറ്റവും മികച്ച പലിശ നിരക്കുകളാണ് ഞങ്ങള്‍ എപ്പോഴും നിങ്ങള്‍ക്ക് നല്‍കുന്നത്. ഞങ്ങളുടെ മറ്റ് നിക്ഷേപ സ്കീമുകള്‍ പോലെ തന്നെയാണ് എസ്ഐപിയും. ഈ സ്കീമിലും ഗംഭീരമായ എസ്ഐപി പലിശ നിരക്കുകള്‍ തന്നെയാണ് ഞങ്ങള്‍ നല്‍കുന്നത്.

ഞങ്ങളുടെ എസ്ഐപി സ്കീമില്‍ നിങ്ങള്‍ക്ക് നിക്ഷേപിക്കാന്‍ മൂന്ന്‍ വ്യത്യസ്ത സ്കീമുകളാണ് ഒരുക്കിയിട്ടുള്ളത്:

 • മന്തിലി: എല്ലാ മാസവും സ്ഥിരമായ ഒരു ഗഡു നിക്ഷേപിക്കാം
 • അര്‍ധ വാര്‍ഷികം- ആറു മാസത്തിലൊരിക്കല്‍ സ്ഥിരമായ ഒരു ഗഡു നിക്ഷേപിക്കാം
 • ത്രൈമാസികം- ത്രൈമാസികത്തില്‍ സ്ഥിരമായ ഒരു ഗഡു നിക്ഷേപിക്കാം

നിങ്ങള്‍ തെരഞ്ഞെടുത്ത എസ്ഐപി സ്കീമിന് അനുസൃതമായി, നിങ്ങള്‍ ഗഡുക്കള്‍ അടയ്ക്കുകയും അതിന്മേല്‍ മച്യൂരിറ്റിയില്‍ സഞ്ചിതമായ വരുമാനം നേടുകയും ചെയ്യാം. വളരെ ഉയര്‍ന്നതും ഉറപ്പായതുമാണ് എസ്ഐപി പലിശ നിരക്കുകള്‍. വ്യത്യസ്ത കാലയളവുകള്‍ക്ക് അനുസരിച്ച് അത് മാറുകയും ചെയ്യും. 11% മുതല്‍ 13% വരെ ഉള്ളതാണ് ഞങ്ങളുടെ എസ്ഐപി പലിശ നിരക്കുകള്‍. ഈ എസ്ഐപി ഉല്‍പന്നങ്ങള്‍ എന്‍എസിഎച്ചിലൂടെയും നിങ്ങള്‍ക്ക് ലഭ്യമാണ്.

ബാധ്യതാ നിരാകരണം: ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അംഗങ്ങള്‍ക്കു മാത്രമാണ് ഈ സൊസൈറ്റിയുടെ എല്ലാ ഉല്‍പന്നങ്ങളും സേവനങ്ങളും ലഭ്യം.

എസ്ഐപിയെക്കുറിച്ച് ഇപ്പോള്‍ അന്വേഷിക്കൂ

Name
Email
Phone no
Message
© Copyright - Adarsh Credit. 2018 All rights reserved. Designed and developed by Communication Crafts.