ബാധ്യതാ നിരാകരണം:

ഒന്നിലധികം സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണങ്ങള്‍ അതിന്‍റെ അംഗങ്ങളോട് ഉത്തരവാദപ്പെട്ട ഒരു സ്വയംഭരണ സഹകരണ സ്ഥാപനമായാണ് പ്രവര്‍ത്തിക്കുന്നത്. കൃഷി-കര്‍ഷക ക്ഷേമ മന്ത്രാലയത്തിലെ സെന്‍ട്രല്‍ രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിന്‍ കീഴിലല്ല അവ. അതിനാല്‍, ഈ സൊസൈറ്റിയുടെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ സ്വന്തം ഉത്തരവാദിത്തത്തിലായിരിക്കണം നിക്ഷേപങ്ങള്‍ നടത്താനുള്ള തീരുമാനങ്ങള്‍ നിക്ഷേപകര്‍/അംഗങ്ങള്‍ എടുക്കേണ്ടതെന്ന് ഉപദേശിക്കുന്നു. കൃഷി-കര്‍ഷക ക്ഷേമ മന്ത്രാലയത്തിലെ സെന്‍ട്രല്‍ രജിസ്ട്രാര്‍ ഈ നിക്ഷേപങ്ങള്‍ക്ക് ഒരു രീതിയിലും ഉറപ്പ് നല്‍കുന്നില്ല.

പൊതുവായ വ്യവസ്ഥ

ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്. സേവന വ്യവസ്ഥകള്‍ (“കരാര്‍”)
ഈ കരാര്‍ അവസാനം ഭേദഗതി ചെയ്തത് 2014 ജനുവരി 09

ആദര്‍ശ് (“ഞങ്ങള്‍” അല്ലെങ്കില്‍ “ഞങ്ങളുടെ”) പ്രവര്‍ത്തിപ്പിക്കുന്ന adarshcredit.in (“സൈറ്റ്”) ഉപയോഗിക്കും മുമ്പ് ദയവായി ഈ സേവന വ്യവസ്ഥകള്‍ (“കരാര്‍”, “സേവന വ്യവസ്ഥകള്‍”) ശ്രദ്ധാപൂര്‍വം വായിക്കുക. adarshcredit.in നിങ്ങള്‍ ഉപയോഗിക്കുന്നതിന് നിയമപരമായി പാലിക്കപ്പെടേണ്ട നിബന്ധനകളും വ്യവസ്ഥകളുമാണ് ഈ കരാറില്‍ പ്രതിപാദിച്ചിരിക്കുന്നത്.

ഇനി പറയുന്നവ അടക്കമുള്ളവയാണെങ്കിലും, അവ അതില്‍ പരിമിതപ്പെടാതെ, ഏതെങ്കിലും രീതിയില്‍ ഈ സൈറ്റ് ആക്സെസ് ചെയ്യുമ്പോഴോ ഉപയോഗിക്കുമ്പോഴോ സന്ദര്‍ശിക്കുമ്പോഴോ സൈറ്റ് ബ്രൌസ് ചെയ്യുമ്പോഴോ ഉള്ളടക്കമോ മറ്റെതെങ്കിലും വസ്തുക്കളോ ഈ സൈറ്റിലേക്ക് സംഭാവന ചെയ്യുമ്പോഴോ ഈ സേവന വ്യവസ്ഥകള്‍ പാലിക്കാമെന്ന് നിങ്ങള്‍ സമ്മതിക്കുകയാണ്. ക്യാപ്പിറ്റല്‍ അക്ഷരത്തില്‍ എഴുതിയിരിക്കുന്ന വ്യവസ്ഥകള്‍ ഈ കരാറില്‍ നിര്‍വചിച്ചിട്ടുണ്ട്.

ഈ വെബ്സൈറ്റില്‍ കാലികമാക്കുന്ന എല്ലാം അല്ലെങ്കില്‍ ഏതെങ്കിലും വിവരങ്ങള്‍ ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്‍റെ അംഗങ്ങളുടെയും ഭാവി അംഗങ്ങളുടെയും മാത്രമായ ഉപയോഗത്തിനു വേണ്ടിയുള്ളതാണ്.

പൊതുജനങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും വിവരങ്ങള്‍ വാഗ്ദാനം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യണം എന്ന ലക്ഷ്യം ഈ സൊസൈറ്റിക്ക് ഇല്ല.

ബൌദ്ധിക സ്വത്ത്

ഈ സൈറ്റും അതിന്‍റെ മൌലികമായ ഉള്ളടക്കം, ഫീച്ചറുകള്‍, ഫങ്ഷണാലിറ്റി എന്നിവയും ആദര്‍ശിന് സ്വന്തമായതും അന്താരാഷ്‌ട്ര പകര്‍പ്പവകാശം, ട്രേഡ്മാര്‍ക്ക്, പേറ്റന്‍റ്, ട്രേഡ് സീക്രട്ട്, മറ്റ് ബൌദ്ധികസ്വത്ത് അല്ലെങ്കില്‍ ഉടമസ്ഥാവകാശ നിയമങ്ങള്‍ കൊണ്ട് സംരക്ഷിക്കപ്പെട്ടിട്ടുള്ളതും ആണ്.

റദ്ദാക്കല്‍

കാരണമോ അറിയിപ്പോ ഇല്ലാതെ ഈ സൈറ്റിലേക്കുള്ള നിങ്ങളുടെ ആക്സെസ് ഞങ്ങള്‍ റദ്ദാക്കിയേക്കാം, അത് നിങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കണ്ടുകെട്ടുന്നതിനും നശിപ്പിക്കുന്നതിനും കാരണമായേക്കാം. ഇനി പറയുന്നവ അടക്കമുള്ളവയാണെങ്കിലും, അതില്‍ പരിമിതപ്പെടാതെ, ഉടമസ്ഥാവകാശ വ്യവസ്ഥകള്‍, വാറണ്ടി നിരാകരണങ്ങള്‍, ഈട്, ബാധ്യതയുടെ പരിധികള്‍ എന്നിങ്ങനെ ഈ കരാറിലെ റദ്ദാക്കല്‍ അതിജീവിക്കേണ്ട എല്ലാ വ്യവസ്ഥകളും റദ്ദാക്കല്‍ അതിജീവിക്കും.

മറ്റ് സൈറ്റുകളിലേക്കുള്ള ലിങ്കുകള്‍

ആദര്‍ശിന് സ്വന്തമായതോ നിയന്ത്രണമോ ഇല്ലാത്ത മൂന്നാം കക്ഷി സൈറ്റുകളുടെ ലിങ്കുകള്‍ ഞങ്ങളുടെ സൈറ്റില്‍ ഉണ്ടായേക്കാം.

ഏതെങ്കിലും മൂന്നാം കക്ഷി സൈറ്റുകളുടെ അല്ലെങ്കില്‍ സേവനങ്ങളുടെ ഉള്ളടക്കം, സ്വകാര്യതാ നയങ്ങള്‍ അല്ലെങ്കില്‍ കീഴ്വഴക്കങ്ങള്‍ എന്നിവയിന്മേല്‍ ആദര്‍ശിന് നിയന്ത്രണമോ ഉത്തരവാദിത്തമോ ഉണ്ടായിരിക്കുന്നതല്ല. നിങ്ങള്‍ സന്ദര്‍ശിക്കുന്ന ഏതെങ്കിലും മൂന്നാം കക്ഷി സൈറ്റിന്‍റെ നിബന്ധനകളും വ്യവസ്ഥകളും സ്വകാര്യതാ നയവും നിങ്ങള്‍ വായിക്കണമെന്നാണ് ഞങ്ങള്‍ ശക്തമായി ഉപദേശിക്കുന്നത്.

ഭരിക്കുന്ന നിയമം

ഈ കരാര്‍ (റഫറന്‍സ് ആയി കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുള്ള മറ്റേതെങ്കിലും നിയമങ്ങള്‍, നയങ്ങള്‍ അല്ലെങ്കില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയും) നടപ്പിലാക്കുന്നതും ചിട്ടപ്പെടുത്തിയിരിക്കുന്നതും ഇന്ത്യന്‍ നിയമങ്ങള്‍ക്ക് അനുസൃതമായാണ്. ഏതെങ്കിലും തര്‍ക്ക നിയമങ്ങള്‍ കൊണ്ട് പ്രാബല്യത്തില്‍ വരുത്താത്ത വിധം അഹമ്മദാബാദിലെ (ഗുജറാത്ത്) കോടതികളുടെ പൂര്‍ണമായ നിയമാധികാര പരിധിയിലായിരിക്കും ഇവ.

ഈ കരാറിലെ മാറ്റങ്ങള്‍

സൈറ്റില്‍ കാലികമായ വ്യവസ്ഥകള്‍ പോസ്റ്റ്‌ ചെയ്തു കൊണ്ട് ഞങ്ങളുടെ പൂര്‍ണമായ വിവേചനത്തില്‍ ഈ സേവന വ്യവസ്ഥകള്‍ പുതുക്കാനോ മാറ്റാനോ ഉള്ള അവകാശം ഞങ്ങളില്‍ നിക്ഷിപ്തമാണ്. ഇത്തരത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ക്കു ശേഷം നിങ്ങള്‍ സൈറ്റ് തുടര്‍ന്നും ഉപയോഗിക്കുന്നത് ഈ പുതിയ സേവന വ്യവസ്ഥകള്‍ നിങ്ങള്‍ അംഗീകരിക്കുന്നുവെന്ന് സ്ഥാപിക്കുകയാണ്.

മാറ്റങ്ങള്‍ അറിയാന്‍ കാലാകാലങ്ങളില്‍ ഈ കരാര്‍ ദയവായി പുനപ്പരിശോധിക്കണം. ഈ കാരാരിലെ ഏതിനോടെങ്കിലോ അല്ലെങ്കില്‍ ഈ കരാറിലെ ഏതെങ്കിലും മാറ്റങ്ങളോടോ നിങ്ങള്‍ക്ക് വിയോജിപ്പ്‌ ഉണ്ടെങ്കില്‍ ഈ സൈറ്റ് ഉപയോഗിക്കുകയോ ആക്സെസ് ചെയ്യുകയോ തുടര്‍ന്നും ആക്സെസ് ചെയ്യുകയോ അരുത് അല്ലെങ്കില്‍ ഈ സൈറ്റിന്‍റെ ഏതെങ്കിലും തരത്തിലുള്ള ഉപയോഗം അവസാനിപ്പിക്കണം.

ഔട്ട്‌വേഡ് ഫണ്ട്സ് ട്രാന്‍സ്ഫര്‍ (എന്‍ഇഎഫ്ടി)

നിര്‍വചനങ്ങള്‍

 • മെംബര്‍ കസ്റ്റമര്‍, ഞാന്‍, ഞങ്ങള്‍, എനിക്ക്, എന്‍റെ അല്ലെങ്കില്‍ ഞങ്ങളുടെ എന്നതിനര്‍ത്ഥം എന്‍ ഇ എഫ് ടി സൗകര്യം ലഭ്യമാക്കുന്ന ഇവിടെ പേരു പറഞ്ഞിരിക്കുന്ന വ്യക്തി എന്നാണ്. ഇതില്‍ ഏകവചനവും ബഹുവചനവും ഉള്‍പ്പെടും.
 • “സൊസൈറ്റി” എന്നതിനര്‍ത്ഥം “ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്” എന്നാണ്
 • “ബാങ്കിങ്ങ് സേവന ദായകന്‍” എന്നത് ഇന്ത്യയിലെ ഷെഡ്യൂളും നോണ്‍ ഷെഡ്യൂളും ആയിട്ടുള്ള ബാങ്കുകളെ പരാമര്‍ശിക്കുന്നു
 • “എന്‍ ഇ എഫ് ടി സൗകര്യം” എന്നതിനര്‍ത്ഥം ആര്‍ ബി ഐ എന്‍ ഇ എഫ് ടി സംവിധാനത്തിലൂടെയുള്ള നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്സ് ട്രാന്‍സ്ഫര്‍ സൗകര്യം എന്നാണ്.
 • “സുരക്ഷാ നടപടിക്രമം” എന്നതിനര്‍ത്ഥം ഈ സൊസൈറ്റിക്കും അതിന്‍റെ ബാങ്കിങ്ങ് സേവന ദായകനും മെംബര്‍ കസ്റ്റമര്‍ക്കും ഇടയില്‍ നടക്കുന്ന പേയ്മെന്‍റ് ഓര്‍ഡര്‍ വെരിഫൈ ചെയ്യുന്നതിന് അല്ലെങ്കില്‍ ആശയവിനിമയം ഭേദഗതി ചെയ്യുന്നതിന് അല്ലെങ്കില്‍ ഒരു മെംബര്‍ കസ്റ്റമറുടെ ഇലക്ട്രോണിക്കല്‍ ആയി ട്രാന്‍സ്മിറ്റ് ചെയ്ത ഒരു പേയ്മെന്‍റ് ഓര്‍ഡര്‍ അല്ലെങ്കില്‍ ആശയവിനിമയം റദ്ദാക്കുന്നതിന് അല്ലെങ്കില്‍ പേയ്മെന്‍റ് ഓര്‍ഡറിലെ ഉള്ളടക്കത്തിലെ ട്രാന്‍സ്മിഷനിലെ പിശക് കണ്ടെത്തുന്നതിന് സ്ഥാപിച്ചിട്ടുള്ള ഒരു നടപടിക്രമം ആണ്. അല്‍ഗോരിതം അല്ലെങ്കില്‍ മറ്റ് കോഡുകള്‍ ഉപയോഗിക്കുന്നതിന്, വാക്കുകള്‍ അല്ലെങ്കില്‍ നമ്പരുകള്‍, എന്‍ക്രിപ്ഷന്‍, കോള്‍ബാക്ക് നടപടിക്രമങ്ങള്‍ അല്ലെങ്കില്‍ സമാന സെക്യൂരിറ്റി ഡിവൈസുകള്‍ തിരിച്ചറിയുന്നതിന് ഉപയോഗിക്കാന്‍ ആവശ്യമായി വന്നേക്കാവുന്നതാണ് ഒരു സുരക്ഷാ നടപടിക്രമം.

ഈ നിബന്ധനകളുടെയും വ്യവസ്ഥകളുടെയും വ്യാപ്തി

 • ഈ സൊസൈറ്റിയുടെ ബാങ്കിങ്ങ് സേവന ദായകനിലൂടെ എന്‍ ഇ എഫ് ടി സൌകര്യത്തിനു കീഴില്‍ മെംബര്‍ കസ്റ്റമര്‍ വിതരണം ചെയ്യുന്ന ഓരോ പേയ്മെന്‍റ് ഓര്‍ഡറിനും ബാധകമായിട്ടുള്ളതാണ് ഈ നിബന്ധനകളും വ്യവസ്ഥകളും.
 • ഇതില്‍ അടങ്ങിയിരിക്കുന്ന ഒന്നും ഏതെങ്കിലും കരാറിന്‍റെ അല്ലെങ്കില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് അല്ലെങ്കില്‍ എന്‍ഇഎഫ്ടി സംവിധാനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അല്ലെങ്കില്‍ ബാങ്കിങ്ങ് സേവന ദായകന് എതിരായ മറ്റ് അവകാശങ്ങളുടെ വ്യാഖാനങ്ങളായി മാറുന്നില്ലെന്ന് മെംബര്‍ കസ്റ്റമര്‍ മനസ്സിലാക്കുകയും സമ്മതിക്കുകയും വേണം.

പ്രാബല്യത്തിലാക്കലും റദ്ദാക്കലും

 • മെംബര്‍ കസ്റ്റമര്‍/അല്ലെങ്കില്‍ സൊസൈറ്റിയും മെംബര്‍ കസ്റ്റമറും തമ്മില്‍ പരസ്പരം സമ്മതിച്ച കരാറിലൂടെ ഒരു സ്ഥാപിച്ച ഒരു സുരക്ഷാ നടപടിക്രമത്തിലൂടെ എന്‍ഇഎഫ്ടിക്ക് ഉള്ള ഒരു അഭ്യര്‍ത്ഥന നടത്തിക്കഴിഞ്ഞാലുടന്‍ ഈ കരാര്‍ പ്രാബല്യത്തിലാകും.
 • ഈ നിബന്ധനകളും വ്യവസ്ഥകളും അതു വരെയും ഉള്ള എന്തെങ്കിലും ഭേദഗതികളും സാധുവായിരിക്കുകയും മെംബര്‍ കസ്റ്റമര്‍ പാലിക്കുകയും വേണം.
 • ഉചിതമായ അറിയിപ്പ് നല്‍കിക്കൊണ്ട് ഈ എന്‍ ഇ എഫ് ടി സൗകര്യം സൊസൈറ്റിക്ക് പിന്‍വലിക്കാന്‍ ഞാന്‍/ഞങ്ങള്‍ സമ്മതിക്കുന്നു.

മെംബര്‍ കസ്റ്റമറുടെ അവകാശങ്ങളും ചുമതലകളും

 • ബാങ്കിങ്ങ് സേവന ദായകനിലൂടെ സൊസൈറ്റി നടപ്പിലാക്കുന്ന പേയ്മെന്‍റ് ഓര്‍ഡര്‍ വിതരണം ചെയ്യാനുള്ള നിയമങ്ങളും ഇവിടെയുള്ള മറ്റ് നിബന്ധനകളും വ്യവസ്ഥകളും പാലിക്കാന്‍ മെംബര്‍ കസ്റ്റമര്‍ ഉത്തരവാദപ്പെട്ടിരിക്കുന്നു.
 • ഫോമില്‍ എല്ലാ വിശദാംശങ്ങളും പൂര്‍ത്തിയാക്കി ആയിരിക്കണം മെംബര്‍ കസ്റ്റമര്‍ പേയ്മെന്‍റ് ഓര്‍ഡര്‍ വിതരണം ചെയ്യേണ്ടത്. തങ്ങള്‍ വിതരണം ചെയ്ത പേയ്മെന്‍റ് ഓര്‍ഡറില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളുടെ കൃത്യതയുടെ ഉത്തരവാദിത്തവും ആ പേയ്മെന്‍റ് ഓര്‍ഡറിലെ ഏതെങ്കിലും തെറ്റ് മൂലം ഉണ്ടാകുന്ന ഏതെങ്കിലും നഷ്ടത്തിന് സൊസൈറ്റിക്ക് നഷ്ടപരിഹാരം ചെയ്യേണ്ട ബാധ്യതയും മെംബര്‍ കസ്റ്റമര്‍ക്ക് ആയിരിക്കും.
 • സൊസൈറ്റി ഏതെങ്കിലും പേയ്മെന്‍റ് ഓര്‍ഡര്‍ നടപ്പിലാക്കുകയും ഉത്തമ വിശ്വാസത്തിലും സെക്യൂരിറ്റി നടപടിക്രമങ്ങള്‍ക്ക് അനുസൃതമായും ആണ് ആ പേയ്മെന്‍റ് ഓര്‍ഡര്‍ സൊസൈറ്റി നടപ്പിലാക്കിയതും എങ്കില്‍ അത് മെംബര്‍ കസ്റ്റമര്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്.
 • ഉചിതമായി ബാധകമായ പണം മെംബര്‍ കസ്റ്റമറുടെ അക്കൌണ്ടില്‍ ലഭ്യമല്ലാതെ സൊസൈറ്റി പേയ്മെന്‍റ് ഓര്‍ഡര്‍ നടപ്പിലാക്കിയെങ്കില്‍ പ്രസ്തുത മെംബര്‍ കസ്റ്റമര്‍ തങ്ങളുടെ പേയ്മെന്‍റ് ഓര്‍ഡറിനു തുല്യമായ സൊസൈറ്റി എന്‍ ഇ എഫ് ടിയിലൂടെ നടപ്പിലാക്കി അവരുടെ അക്കൌണ്ടിലേക്ക് വരവു വച്ച തുക, നിരക്കുകളും പലിശയും അടക്കം സൊസൈറ്റിക്ക് തിരികെ നല്‍കാന്‍ ബാധ്യസ്ഥനാണ്.
 • തങ്ങള്‍ വിതരണം ചെയ്ത ഏതെങ്കിലും പേയ്മെന്‍റ് ഓര്‍ഡര്‍ സൊസൈറ്റി നടപ്പിലാക്കിയതിന് തങ്ങള്‍ സൊസൈറ്റിക്ക് നല്‍കാന്‍ തുക എന്തെങ്കിലും ബാധ്യതപ്പെട്ടിട്ടുണ്ടെങ്കില്‍ അത് തങ്ങളുടെ അക്കൌണ്ടില്‍ നിന്ന്‍ ഈടാക്കാന്‍ സൊസൈറ്റിയെ മെംബര്‍ കസ്റ്റമര്‍ ഇതിനാല്‍ അധികാരപ്പെടുത്തുന്നു.
 • തങ്ങളുടെ ബാങ്കിങ്ങ് സേവന ദായകനിലൂടെ സൊസൈറ്റി നടപ്പിലാക്കിയിട്ടുണ്ടെങ്കില്‍ പ്രസ്തുത പേയ്മെന്‍റ് ഓര്‍ഡര്‍ പിന്‍വലിക്കാന്‍ കഴിയാത്തതായി തീരുമെന്ന് മെംബര്‍ കസ്റ്റമര്‍ അംഗീകരിക്കുന്നു.
 • സുരക്ഷാ നടപടിക്രമങ്ങളുടെ അനുവര്‍ത്തനവുമായി ബന്ധപ്പെട്ടതല്ലാത്ത പക്ഷം പിന്‍വലിക്കാനുള്ള ഏത് നോട്ടീസും പാലിക്കാന്‍ സൊസൈറ്റിക്ക് ബാധ്യത ഉണ്ടായിരിക്കില്ലെന്ന് മെംബര്‍ കസ്റ്റമര്‍ സമ്മതിക്കുന്നു.
 • സൊസൈറ്റിയുടെ ബാങ്കിങ്ങ് സേവന ദായകന്‍ ഒഴികെ ആര്‍ബിഐ എന്‍ഇഎഫ്ടി സംവിധാനത്തിലെ ഏതെങ്കിലും കക്ഷിക്കെതിരെ എന്തെങ്കിലും ക്ലെയിമുകള്‍ ഉന്നയിക്കാന്‍ തങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കില്ലെന്ന് മെംബര്‍ കസ്റ്റമര്‍ സമ്മതിക്കുന്നു.
 • ഫണ്ട്സ് ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കുന്നതില്‍ എന്തെങ്കിലും കാലതാമസം അല്ലെങ്കില്‍ പേയ്മെന്‍റ് ഓര്‍ഡറിന് അനുസൃതമായി ഫണ്ട് ട്രാന്‍സഫര്‍ നടപ്പിലാക്കുന്നത്തിലെ തകരാര്‍ മൂലമുള്ള എന്തെങ്കിലും നഷ്ടം ഉണ്ടാകുന്ന പക്ഷം, പേയ്മെന്‍റ് വൈകിയ കാലയളവില്‍ സൊസൈറ്റി നിരക്കില്‍ പലിശ നല്‍കുന്നതു വരെയും അല്ലെങ്കില്‍ സൊസൈറ്റിയുടെ ഏതെങ്കിലും ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ തകരാര്‍, അശ്രദ്ധ അല്ലെങ്കില്‍ വഞ്ചന എന്നിവയിലൂടെ നഷ്ടം ഉണ്ടാകുന്ന പക്ഷം മടക്കി നല്‍കുന്ന തീയതി വരെ സൊസൈറ്റി നിരക്കില്‍ പലിശ സഹിതം പ്രസ്തുത തുക തിരികെ നല്‍കുന്നതു വരെയും മാത്രമേ സൊസൈറ്റിക്ക് ബാധ്യത ഉണ്ടായിരിക്കുകയുള്ളൂ. ബാങ്കിങ്ങ് സേവന ദായകന്‍റെ ഏതെങ്കിലും ജീവനക്കാരുടെ തകരാര്‍, അശ്രദ്ധ, വഞ്ചന എന്നിവ മൂലം എന്തെങ്കിലും കാലതാമസം ഉണ്ടാകുന്ന പക്ഷം സൊസൈറ്റിക്കെതിരെ ക്ലെയിം ഉന്നയിക്കാന്‍ കഴിയില്ല.
 • കരാറിന്‍റെ ലംഘനം മൂലമോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ ഈ കരാറിനു കീഴില്‍ എന്‍ ഇ എഫ് ടി സൌകര്യത്തിനു കീഴില്‍ നടപ്പിലാക്കിയ ഏതെങ്കിലും പേയ്മെന്‍റുമായി ബന്ധപ്പെട്ട് പ്രത്യേക ചുറ്റുപാടുകള്‍ ഒന്നും ഇല്ലെന്നും ഒരു ചുറ്റുപാടിലും മുകളില്‍ (9) നിബന്ധനയില്‍ നല്‍കിയിട്ടുള്ളതിലും അധികമായി എന്തെങ്കിലും നഷ്ടപരിഹാരം ക്ലെയിം ചെയ്യാന്‍ മെംബര്‍ കസ്റ്റമര്‍ക്ക് അര്‍ഹത ഇല്ലെന്നും മെംബര്‍ കസ്റ്റമര്‍ സമ്മതിക്കുന്നു.

ഈ സൊസൈറ്റിയുടെ അവകാശങ്ങളും ചുമതലകളും

 • ഇനി പറയുന്ന ചുറ്റുപാടുകളില്‍ അല്ലാത്ത പക്ഷം, സെക്യുരിറ്റി നടപടിക്രമങ്ങള്‍ വെരിഫൈ ചെയ്തതു പ്രകാരം മെംബര്‍ കസ്റ്റമര്‍ സാധുവാക്കിയതും വിതരണം ചെയ്തതുമായ ഒരു പേയ്മെന്‍റ് ഓര്‍ഡര്‍ സൊസൈറ്റി നടപ്പിലാക്കും:
  A. മെംബര്‍ കസ്റ്റമറുടെ അക്കൌണ്ടില്‍ ലഭ്യമായ ഫണ്ട് പര്യാപ്തമല്ലാതിരിക്കുകയും പേയ്മെന്‍റ് ഓര്‍ഡറിന് അനുസരിച്ച് ഉചിതമാംവിധം ബാധകമല്ലാതിരിക്കുകയും പ്രസ്തുത മെംബര്‍ കസ്റ്റമര്‍ പ്രസ്തുത പേയ്മെന്‍റ് ബാധ്യത നിറവേറ്റാന്‍ മറ്റ് ക്രമീകരണങ്ങള്‍ നടത്താതിരിക്കുകയുമാണെങ്കില്‍.
  B. പ്രസ്തുത പേയ്മെന്‍റ് ഓര്‍ഡര്‍ അപൂര്‍ണമോ സമ്മതിച്ച ഫോമില്‍ വിതരണം ചെയ്തിട്ടില്ലെങ്കിലോ
  C. ഏതെങ്കിലും പ്രത്യേക ചുറ്റുപാടുകളുടെ അറിയിപ്പ് പ്രസ്തുത പേയ്മെന്‍റ് ഓര്‍ഡറില്‍ അറ്റാച് ചെയ്തിട്ടുണ്ടെങ്കില്‍
  D. ഒരു നിയമവിരുദ്ധ ഇടപാട് നിര്‍വഹിക്കാനാണ് പ്രസ്തുത പേയ്മെന്‍റ് ഓര്‍ഡര്‍ വിതരണം ചെയ്തിരിക്കുന്നതെന്ന് വിശ്വസിക്കാന്‍ സൊസൈറ്റിക്ക് കാരണം ഉണ്ടെങ്കില്‍
  E. പ്രസ്തുത പേയ്മെന്‍റ് ഓര്‍ഡര്‍ ആര്‍ ബി ഐ എന്‍ ഇ എഫ് ടി സംവിധാനത്തിനു കീഴില്‍ നടപ്പിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍
 • സൊസൈറ്റിയും അവരുടെ ബാങ്കിങ്ങ് സേവന ദായകനും അത് അംഗീകരിക്കുന്നതു വരെ മെംബര്‍ കസ്റ്റമര്‍ വിതരണം ചെയ്ത ഒരു പേയ്മെന്‍റ് ഓര്‍ഡറും പാലിക്കാന്‍ സൊസൈറ്റിക്ക് ബാധ്യത ഉണ്ടായിരിക്കുന്നതല്ല.
 • സൊസൈറ്റി അത് നടപ്പിലാക്കുന്ന ഓരോ പേയ്മെന്‍റ് ഓര്‍ഡറും, ട്രാന്‍സ്ഫര്‍ ചെയ്യേണ്ട ഫണ്ടിനെ തുകയും അതിന്മേല്‍ നല്‍കേണ്ട നിരക്കുകളും പര്യാപ്തമായ ബാലന്‍സ് അക്കൌണ്ടില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും, മെംബര്‍ കസ്റ്റമറുടെ നിയുക്ത അക്കൌണ്ടില്‍ നിന്ന്‍ ഡെബിറ്റ് ചെയ്യാന്‍ അര്‍ഹത നേടും.
 • മെംബര്‍ കസ്റ്റമര്‍ സമ്മതിക്കുന്നത് എന്തെന്നാല്‍, ബാങ്കിങ്ങ് സേവന ദായകനിലൂടെ ലഭ്യമാക്കിയ എന്‍ ഇ എഫ് ടി സൌകര്യം, പാസ്‌വേഡ് ദുരുപയോഗം ചെയ്യാതെയും ഇന്‍റര്‍നെറ്റ് തട്ടിപ്പില്‍ കുടുങ്ങാതെയും തെറ്റുകളും പിശകുകളും പറ്റാതെയും ടെക്നോളജി അപകടങ്ങള്‍ സംഭാവിക്കാതെയും നിര്‍വഹിക്കേണ്ടത് മെംബര്‍ കസ്റ്റമറുടെ സ്വന്തം ഉത്തരവാദിത്തത്തില്‍ ആണെന്നും മേല്‍പറഞ്ഞ അപകടങ്ങളുമായി ബന്ധപ്പെട്ട ഉത്തരവാദിത്തമോ ബാധ്യതയോ സൊസൈറ്റിക്കോ അവരുടെ ബാങ്കിങ്ങ് സേവന ദായകനോ ഉണ്ടായിരിക്കുന്നതല്ലെന്നും മെംബര്‍ കസ്റ്റമര്‍ മനസ്സിലാക്കുകയും അംഗീകരിക്കുകയും വേണം.

ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള വ്യവസ്ഥകള്‍

 • ട്രാന്‍സ്മിഷന്‍ ഡെലിവറി വൈകലിന്‍റെ ഫലമായി ഉണ്ടാകുന്ന അല്ലെങ്കില്‍ ഇലക്ട്രോണിക് സന്ദേശങ്ങള്‍ ഡെലിവറി ചെയ്യാത്തതു മൂലം ഉണ്ടാകുന്ന അല്ലെങ്കില്‍ ട്രാന്‍സ്മിഷനില്‍ എന്തെങ്കിലും പിശകുകള്‍, വീഴ്ചകള്‍, അല്ലെങ്കില്‍ തകരാറുകള്‍ മൂലം അതിലൂടെ ഡെലിവറിയില്‍ ഉണ്ടാകുന്ന അല്ലെങ്കില്‍ എന്തെങ്കിലും കാരണവശാല്‍ സന്ദേശം വ്യക്തമാകാത്തതു മൂലം അല്ലെങ്കില്‍ ലഭിച്ച തെറ്റായ വ്യഖ്യാനം നിമിത്തം അല്ലെങ്കില്‍ അതിന്‍റെ നിയന്ത്രണത്തിനും അപ്പുറമുള്ള മറ്റെന്തെങ്കിലും നടപടി കൊണ്ട് ഉണ്ടാകുന്ന നഷ്ടത്തിന് സൊസൈറ്റിക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല.
 • എല്ലാ പേയ്മെന്‍റ് നിര്‍ദ്ദേശങ്ങളും മെംബര്‍ കസ്റ്റമര്‍ ശ്രദ്ധാപൂര്‍വം പരിശോധിച്ചിരിക്കണം.
 • സൊസൈറ്റിയുടെ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.00 മണി വരെ ഫണ്ട്സ് ട്രാന്‍സ്ഫര്‍ അഭ്യര്‍ത്ഥന നടത്താം.
 • അംഗങ്ങള്‍ക്കുള്ള സര്‍ക്കുലറുകളിലൂടെ കാലാകാലങ്ങളില്‍ ഭേദഗതി ചെയ്ത് അറിയിക്കുന്ന നിശ്ചിത നിരക്കുകള്‍ക്ക് അനുസരിച്ച് ട്രാന്‍സാക്ഷന്‍ നിരക്കുകള്‍ ഈടാക്കും.

നോട്ടീസുകള്‍, മധ്യസ്ഥ തീരുമാനം, നിയമാധികാരപരിധി

 • മെംബര്‍ കസ്റ്റമറും സൊസൈറ്റിയും തമ്മിലുള്ള എല്ലാ അറിയിപ്പുകളും മറ്റ് ആശയവിനിമയങ്ങളും രേഖാമൂലവും ഈ കരാറില്‍ സൂചിപ്പിച്ചിരിക്കുന്ന സൊസൈറ്റിയുടെ വിലാസത്തില്‍ രജിസ്ട്രേഡ് പോസ്റ്റ്‌ ആയി അയക്കേണ്ടതും ആകുന്നു.
 • ബാങ്കിങ്ങ് സേവന ദാതാവിലൂടെ സൊസൈറ്റി നല്‍കുന്ന എന്‍ ഇ എഫ് ടി സേവനങ്ങള്‍ മൂലം ഉണ്ടാകുന്ന ഏതെങ്കിലും തര്‍ക്കങ്ങള്‍, ഗുജറാത്തിലെ അഹമ്മദാബാദിലുള്ള മധ്യസ്ഥ സ്ഥാനത്ത് സൊസൈറ്റി നിയമിക്കുന്ന അഭിഭാഷകനിലൂടെ 1996-ലെ ആര്‍ബിട്രേഷന്‍ ആന്‍റ് റെകന്‍സിലിയേഷന്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസരിച്ച് അത്തരം തര്‍ക്കങ്ങള്‍ സൌമ്യമായി പരിഹരിക്കപ്പെടും എന്ന കാര്യം മെംബര്‍ കസ്റ്റമര്‍ സ്ഥിരീകരിക്കുന്നു.
 • ഇന്ത്യന്‍ നിയമങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും ഈ കരാറിന്‍റെ സാധുത, നിര്‍മ്മിതി, പ്രാബല്യത്തിലാക്കല്‍ എന്നിവ. ഇതിന്മേല്‍ അല്ലെങ്കില്‍ ഈ കരാറിന്‍റെ ഏതെങ്കിലും വ്യവസ്ഥകളിന്മേല്‍ എന്തെങ്കിലും തര്‍ക്കം ഉണ്ടാകുന്ന പക്ഷം ഇന്ത്യയിലെ അഹമ്മദാബാദില്‍ ഉള്ള കോടതികളുടെ നിയമാധികാര പരിധികളില്‍ മാത്രമായിരിക്കും അവ വാദം കേള്‍ക്കുകയും പരിഹാരം കാണുകയും ചെയ്യുക. ഇത്തരം തര്‍ക്കങ്ങള്‍ക്കായി മറ്റു കോടതികളെ സമീപിക്കുന്നതും വാദം കേള്‍ക്കുന്നതും ഒഴിവാക്കപ്പെട്ടിരിക്കുന്നു.

ഞങ്ങളെ ബന്ധപ്പെടുക

ഈ കരാറിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും ചോദ്യങ്ങള്‍ ഉണ്ടെങ്കില്‍, ദയവായി ഞങ്ങളെ ബന്ധപ്പെടുക.

ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്

www.adarshcredit.in
ആദര്‍ശ് ഭവന്‍, 14 വിദ്യാവിഹാര്‍ കോളനി, ഉസ്മാന്‍ പുര, ആശ്രം റോഡ്‌, അഹമ്മദാബാദ്, പിന്‍കോഡ്: 380013, ജില്ല: അഹമ്മദാബാദ്, സംസ്ഥാനം: ഗുജറാത്ത്
ഫോണ്‍: +91-079-27560016
ഫാക്സ്: +91-079-27562815
info@adarshcredit.in

ടോള്‍ ഫ്രീ: 1800 3000 3100